ബാലുശ്ശേരി : നടവരമ്പത്ത് ബിനീഷിന്റെ ദുരൂഹമരണം ക്രൈം ബ്രാഞ്ച് ഏറ്റെടുക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു.സി രാമൻ ആവശ്യപ്പെട്ടു .മാരകമായി പരിക്കേൽക്കുകയും ശരീരത്തിൽ 21 മുറിവുകളും തലയോട് പൊട്ടുകയും ചെയ്ത ബിനീഷിന്റെ ദുരൂഹ മരണം ആൾകൂട്ട മർദ്ദനമാണെന്ന് കുടുബം ആരോപിക്കുന്നു .പോലിസിന്റെ അന്വേഷണം നിലവിൽ തൃപ്തികരമല്ല . മരിക്കുന്നതിന്റെ തലേ ദിവസം ബിനിഷിനെ കൂട്ടി കൊണ്ടുപോയ രണ്ടു സുഹൃത്തുക്കളെ സംബന്ധിച്ച് വീട്ടുകാർക്ക് പരാതിയുണ്ട് .കൂടാതെ വീട്ടിൽ വന്ന് അമ്മയോട് നിങ്ങളുടെ മകനായതു കൊണ്ടു മാത്രമാണ് മകനെ കൊല്ലാതെ വീട്ടത് എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയ ആളെക്കുറിച്ചും വ്യക്തമായ പരാതിയുണ്ട് .
അസമയത്ത് ബിനിഷിന്റെ ബന്ധുക്കളെ ഫോണിൽ വിളിച്ച് ബിനിഷിന്റെ സുഖവിവരമന്വേഷിച്ച ആളെക്കുറിച്ചും കുടുബം സംശയിക്കുന്നു .ഈ വിവരമെല്ലാം പോലിമ്പിന് കൈമാറിയിട്ടും ഇതിനെക്കുറിച്ചൊന്നും ഫലപ്രദമായ അന്വേഷണം പോലിസിന്റെ ഭാഗത്ത് നിന്നു ഉണ്ടായിട്ടില്ല
നല്ല പ്രഭാഷകനും എഴുത്തുകാരനും കലാ സാംസ്കാരിക രംഗത്ത് കഴിവുകളുള്ള വ്യക്തിയുമായിരുന്നു ബിനീഷ് സമൂഹത്തിൽ മാന്യമായി ജീവിച്ചിരുന്ന ഒരു വ്യക്‌തി കൂടിയായിരുന്നു . ബിനീഷിന്റെ മരണം മൂലം പാർക്കിസൺസ് രോഗിയായ അച്ചനും, നട്ടെല്ലിന് ക്ഷതം സംഭവിച്ച് രോഗിയായ മാതാവും ഭാര്യയുമുൾപ്പെടുന്ന കുടുംബം നിരാ ലംബരായിരിക്കുകയാണ് .ഈ കുടുംബത്തിന്റെ സംരക്ഷണത്തിനു ചികിത്സയ്ക്കുമായി അഞ്ചു ലക്ഷം രൂപ അടിയന്തിരമായി സർക്കാർ അനുവദിക്കണമെന്നും ഭാര്യ സരിതയ്ക്ക് കുടുബം പുലർത്തുന്നതിനു വേണ്ടി ഒരു ജോലിനൽ കണമെന്നും സർക്കാറിനോട് ആവശ്യപ്പെടുന്നു
ഏതാണ്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും സമഗ്രമായ അന്വേഷണം നടത്തുകയോ പ്രതികളെ അറസ്റ്റ് ചെയ്യുകയോ ചെയ്യാത്ത പോലിസിന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ വീഴ്ച പരിഗണിച്ച് തുടരന്വേഷണം ക്രെംബ്രാഞ്ചിനെ ഏൽപ്പിക്കണമെന്നും കുടുംബ കാരുമായി സംസാരിച്ച് പുറത്തിയശേഷം അദ്ദേഹം ആവശ്യപ്പെട്ടു
മുസ്ലി ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി . കെ.അഹമ്മദ് കോയ മാസ്റ്റർ, ബ്ലോക്ക് കോൺഗ്രസ് പ്രസിണ്ടണ്ട് കെ.കെ പരീദ്, വി.എം.സുരേഷ് ബാബു, ബ്ലോക്ക് പഞ്ചായത്ത് മെംബർ സി.കെ രാജിവൻ , വാർഡ് മെമ്പർമാരായ ഉമ മഠത്തിൽ, റീജാ മധു , ദളിത്‌ലീഗ്‌സെക്രട്ടറി കൃഷ്ണൻ എളേറ്റിൽ , വിനോദ്‌പൂനത്ത് , രതീഷ് മുണ്ടോത്ത്, ഒ.സി രാജൻ തുടങ്ങിയവർ ഇദ്ദേഹത്തോടൊപ്പം വീട് സന്ദർശിച്ചു.