കുന്ദമംഗലം: ഇക്കയിഞ ഞാറാഴ്ച രാവിലെ ചൂലൂരിൽ എട്ടാ ക്ലാസ് വിദ്യാർത്ഥിനി വിഷം കഴിച്ച് ആത്മാഹുതി ചെയ്യാനുള്ള ശ്രമത്തിന് കുന്ദമംഗലം പോലീസ് സ്വമേധേയ കേസെടുത്തു . അന്വേഷണത്തിൽ 2022 മുതൽ കുട്ടിയും വെറെയും ചില കുട്ടികളും മയക്കുമരുന്ന് ഉപയോഗിച്ച് വരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പോലീസിന്റെ കൺമുന്നിലുള്ള സ്ക്കൂളിലെ എട്ടാംതരം വിദ്യാർത്ഥിനിയെ ലഹരി റാക്കറ്റ് പിടിമുറിക്കിയതായി വിവരമുണ്ട്. അതിനാൽ വരും ദിവസങ്ങളിൽ പോലീസ് നിരീക്ഷണം ശക്തമാക്കും കുഴിനഖത്തിന് ഇറ്റിക്കുന്ന പച്ച നിറ ത്തിലുള്ള മരുന്നാണ് കുട്ടി വീട്ടുകാരറിയാതേ കഴിച്ചത്. കുട്ടിയിൽ അസ്വസ്ഥത കണ്ടതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ എത്തിച്ച ശേഷം ഡോക്ടർ മാരും രക്ഷിതാക്കളും കുട്ടിയോട് വിവരം ചോദിച്ച പ്പോൾ ആണ് ഞെട്ടിക്കുന്ന വിവരം കുട്ടിയിൽ നിന്നും ലഭിച്ചത്. പിന്നീട് ആശുപത്രി അധികൃതരാണ് കുന്ദമംഗലം പോലീസിനെ വിവരം അറിയിച്ചത്. സ്കൂളിൽ എസ്.എസ്. എൽ . സി. പരീക്ഷ നടക്കുന്നതി നാലും മറ്റ് ക്ലാസുകൾക്ക് അവധി യുള്ളതിനാലും തുടർ ദിവസങ്ങളിൽ പോലീസിന്റെ നീക്കങ്ങളിലൂടെ പ്രതികളെ പിടി കൂടുമെന്ന് എസ്. ഐ. അശ്റഫ് അറിയിച്ചു. സി.ഐ. യൂസുഫ് നടത്തറമ്മലിനാണ് കേസ് അന്വേഷണ ചുമതല
നാളെ ചൊവ്വാഴ്ച അസിസ്റ്റൻറ് പോലീസ് കമ്മീഷണർ സുദർശൻ ആശുപത്രി യിലെത്തി കുട്ടിയുടെ മൊഴിയെ ടുക്കും