ജല ഉപഭോകൃത &തണ്ണീർതട സംരക്ഷണ സമിതി പ്രതിനിധി സംഘം കല്ലായി പുഴയുടെ ഉത്ഭവ പ്രദേശമായ പെരുവയൽ പഞ്ചായത്തിലെ മുണ്ടക്കൽ മുത്തച്ചികുണ്ട് പ്രദേശം സന്ദർശിച്ചു മുത്തച്ചി കുണ്ടും പരിസര പ്രദേശങ്ങളും സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് പ്രധിനിധി സംഘം അധികാരികളോട് ആവശ്യപ്പെട്ടു. മുത്തച്ചികുണ്ടിൽനിന്നും ഉത്ഭവിക്കുന്ന നീരുറവകൾ സംരക്ഷിക്കുന്നതിനും ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിനും അടിയന്തിര ഇടപെടലുകൾ നടത്തണമെന്നും ആവശ്യപ്പെട്ടു 2018ൽ സംസ്ഥാന സർക്കാർ പൈതൃക പദ്ധതിയിൽ ഉൾപെടുത്തിയ പ്രദേശമാണ് മുത്താച്ചി കുണ്ട് ഈ പ്രദേശം ഇപ്പോൾ നാശത്തിന്റെ വക്കിലാണ് ജല ഉപഭോകൃത &തണ്ണീർതട സമിതി പ്രതിനിധി സംഘത്തിൽ സംസ്ഥാന പ്രസിഡന്റ് സി. വി ഉദയകുമാർ സംസ്ഥാന വൈസ് പ്രസിഡന്റ് വിനോദ് കൊയിലാണ്ടി കോഴിക്കോട് ജില്ലാ പ്രസിഡന്റ് വിപിൻ തൂവ്വശ്ശേരി ജനറൽ സെക്രട്ടറി ശബരി മുണ്ടക്കൽ മരക്കാട്ടു രാധാകൃഷ്ണൻ, ഷിജേഷ് മാങ്കുനി, എൻ സുരേഷ് മുണ്ടക്കൽ, സത്യചന്ദ്രൻ കീഴ്ച്ചേരി അബ്ദുൽ ലത്തീഫ്, സായൂജ്, വിഷ്ണു ഒളവണ്ണ തുടങ്ങിയവർ പങ്കെടുത്തു