കുന്ദമംഗലം:കുന്ദമംഗലത്തും പരിസര പ്രദേശങ്ങളിലും ഉള്ളവർക്ക് പ്രേരക് വിജയനെ അത്ര പെട്ടെന്ന് മറക്കാനാകില്ല പന്തീർപാടം സ്വദേശിയായ ഈ യുവാവിന്റെ കഠിന പ്രയത്ന ഫലമായി കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് സമ്പൂർണ്ണ സാക്ഷരതകൈവരിച്ച ആദ്യ പഞ്ചായത്തായി മാറുകയാണ്.
ഇന്ന് സർക്കാർ സർവ്വീസിൽ ഉള്ളവരും ജനപ്രതിനിധികൾ അടക്കം പ്രമുഖർവൻതുക ശംബളം വാങ്ങുന്നതിന്റെ ക്രഡിറ്റ് വിജയന് തന്നെ അവരിൽ നിന്നും സാമ്പത്തികമായി ഒന്നും പ്രതീക്ഷിക്കാത്ത വിജയന് ഒരു അപേക്ഷയുണ്ട് നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപെടുത്തണം കാനഡയിൽ നിന്നും സാമൂഹ്യ പ്രവർത്തന സർട്ടിഫിക്കറ്റ് കോഴ്സ് പാസായ ഇദേദഹം പ്രദേശത്തെ വിദ്യഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന നിരവധി പേരേ നാലു്, എഴ്’, പത്ത്, പ്ലസ് വൺ പ്ലസ് ടു കോഴ്സ് സാക്ഷരതാ തു ട ർ വിദ്യാകേന്ദ്രത്തിലൂടെ പരിശീലനം നൽകി വിജയിപ്പിച്ച് എടുത്തിട്ടുണ്ട്. ഇന്ന് കുന്ദമംഗലം ഗ്രാമപഞ്ചായത്തി ൽ അറുപത് വയസ്സിന് താഴെ അടിസ്ഥാന വിദ്യഭ്യാസം ഇല്ലാത്തവർ ഇല്ല എന്നു തന്നെ പറയാം
തത്തുല്യ യോഗ്യതകൾ പലതും ഉണ്ടെങ്കിലും
തുല്യത എഴുതിഎടുക്കാനുള്ള ആഗ്രഹവുമായി പൈങ്ങോട്ട് പുറത്തെ തുല്യതാ സെന്ററിൽ കയറിചെല്ലുമ്പോൾ തന്നെ നിറഞ പുഞ്ചിരിയുമായി നിൽക്കുന്ന വിജയെനെ കാണാം
തുല്യതയുടെ കാര്യത്തിൽ പല ആളുകളും തുടർപഠനം മടിച്ചു നിൽക്കുന്ന ഈ കാലഘട്ടത്തിൽ വിജയനെ പോലുള്ള ആളുകൾ വേണം പുതിയ പാത തുറന്നു കാണിക്കാൻ, ദൈര്യമായി മുന്നോട്ട് പോവാം ഞാനുണ്ട് കൂടെ എന്ന കമെന്റ്റും .വിജയേട്ടന്റെ വാക്കുകളിലെ ആകർഷണവും , താല്പര്യവും കൂടി ആയപ്പോൾ ആളുകൾക്ക്പ്രതീക്ഷ ഏറുകയാണ്
തുടർപഠനത്തിന്റെ ദിനങ്ങൾ ആരംഭിച്ചാൽ പിന്നെ ആളുകൾക്ക്തിരക്കൊഴിഞ്ഞ സമയവുമില്ല . ഇടയ്ക്കിടെ പഠനം പൂർത്തിയാക്കാൻ കഴിയുമോ എന്ന് തോന്നിയപ്പോഴെല്ലാം അത്തരക്കാരെ വിജയൻ കാണിക്കുന്ന ആത്മാർത്ഥത മാത്രമാണ് ഉന്നതിയിൽ വരെ എത്തി നിൽക്കാൻ സാധിച്ചത് .അദ്ദേഹത്തിന്റെ പിന്തുണയും സഹായവും കേവലം നാലുവരികളിൽ തീരുന്നതല്ല. തീർന്നില്ല പ്രേരക് വിജയൻ യാത്ര തുടരുകയാണ് പഠിക്കേണ്ട സമയത്ത് വിവിധ കാരണങ്ങളാൽ പഠിക്കാൻ കഴിയാതേ പോയവരെ തേടി അവരെ പഠിപ്പിച്ച് ഉന്നതിയിലെത്തിക്കാൻ അതിനായി അത്തരക്കാർക്ക് ആറ് മാസം ഒരു വർഷകോഴ്സുമായി ഫോട്ടോ: പ്രേരക് വിജയൻ പന്തീർപാടം