കുന്ദമംഗലം: പാലക്കൽ ഗ്രൂപ്പ് പതിവ് തെറ്റാതേ 2023 ലും പ്രദേശത്തെ 1500 നിർധനരായ കുടുംബത്തിന് റമദാൻ കിറ്റ് വിതരണം ചെയ്തു. രണ്ടായിരം രൂപ വിലമതിക്കുന്ന പച്ചേരി , മുടേരി , പഞ്ചസാര, ചായപ്പൊടി, മുളക് പൊടി, മല്ലി പൊടി, മഞ്ഞൾ പൊടി എന്നിവ അടങ്ങിയതാണ് കിറ്റ് . ഒരു സാധാരണ കുടുബത്തിൽ കഷ്ടപാടിന്റെ വേദന അറിഞ്ഞ് വളർന്ന പാലക്കൽ ഗ്രൂപ്പ് ഉടമ പാലക്കൽ അബൂബക്കറിന് ഇന്ന് നൂറ് കണക്കിന് തൊഴിലാളികളും കുന്ദമംഗലം മുക്കം ഭാഗത്ത് നിരവധി ക്രഷർ സ്ഥാപനങ്ങളും നിരവധി ലോറികളും ഇതിലെ തോഴിലാളികളെ ആശ്രയിച്ച് നിരവധി കുടുംബംഗങ്ങളും കഴിഞ്ഞു വരുന്നു ലാഭത്തിന്റെ പകുതിയും റിലീഫ് ചാരിറ്റി പ്രവർത്തനത്തിന് നീക്കിവെയ്ക്കുന്നഇദേഹത്തിന്റെ രീതി മറ്റുള്ളവർ മാതൃകയാക്കേണ്ടത് തന്നെയാണ് . ഇത്തവണ 1500 കുടുംബങ്ങൾക്കാണ് കിറ്റ് വിതരണം ചെയ്തത് . കിറ്റ് വിതരണ ഉദ്ഘാടനം കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. അനിൽ കുമാർ നിർവ്വഹിച്ചു. പഞ്ചായത്ത് മെമ്പർലീനാവാസു ദേവൻ അധ്യക്ഷത വഹിച്ചു. പാലക്കൽ അബൂബക്കർ, ഒളോങ്ങൽ ഉസൈൻ,പ്രസ് ക്ലബ് പ്രസിഡണ്ട് എം. സിബ്ഗത്തുള്ള , ജനറൽ സിക്രട്ടറി ഹബീബ് കാരന്തൂർ , കായക്കൽ അശ്റഫ് , പടാളിയിൽ ഉമ്മർ ഹാജി , പഞ്ചായത്ത് മെമ്പർമാരായ കെ.കെ.സി നൗഷാദ് , ഫാത്തിമ ജെസ്ലി , പാലക്കൽ മൊയ്തീൻ , പി. ഹസ്സൻ ഹാജി , കെ.കെ. മുഹമ്മദ് , എം. യു. വിജയൻ , കെ.എം ബഷീർ , കെ.കെ. മൊയ്തീൻ എന്നിവർ സംബന്ധിച്ചു.ശിഹാബ് തങ്ങൾ തിരൂർ പ്രാർത്ഥന നടത്തി