കുന്ദമംഗലം : കുന്ദമംഗലം സ്വദേശിനിയായ ഒരു യുവതിക്ക് കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലിലെ ചികത്സ പിഴവ് മൂലം കുഞ് നഷ്ട്ടപെട്ടതുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിൽ അന്വേക്ഷണം നടത്തുകയും പിഴവ് നടന്നിട്ടുണ്ടങ്കിൽ ശക്തമായ നിയമ നടപടി സ്വീകരിക്കുകയും ആ കുടുംബത്തിന് അർഹമായ നഷ്ട്ട പരിഹാരം നൽകണമെന്നും കുന്നമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു
ജീവൻ നൽകേണ്ട കരങ്ങൾ ജീവിതം എടുക്കപെടുന്ന രീതിയിലേക്ക് സമീപകാലത്ത് പലചികത്സകേന്ദ്രങ്ങളും വഴി മാറുന്നു
വേതനത്തെക്കാൾ ജീവന് വില കല്പിക്കേണ്ട ഡോക്ടർമാർ ആ വിശ്വാസം നഷ്ട്ടപ്പെടുത്തുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്
തെറ്റ് ചെയ്തവരെ ഒറ്റപ്പെടുത്തുകയും നിയമത്തിന്റെ മുന്നിൽ കൊണ്ട് വരികയും ചെയ്യേണ്ടതിന് പകരം സംഘടന ശക്തി തെളിയിക്കാനുള്ള ശ്രമമാണ് ഇന്ന് നടക്കുന്നത് ഇത് ദൂരവ്യാപകമായ പ്രത്യാഗതം സൃഷ്ട്ടിക്കും
ഒരു കൊച്ചു കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെടുത്തിയ ഇത്തരം ധിക്കാരികളായ സ്ഥാപനങ്ങൾക്കെതിരെയും വ്യക്തികൾക്കെതിരെയും ശക്തമായ അന്വേഷണം നടത്തി തെറ്റ് ചെയ്തിട്ടുണ്ടങ്കിൽ ശക്തമായ നിയമ നടപടി സ്വീകരിക്കണം
നിയമ നടപടിക്ക് പകരം ഇത്തരം ആളുകൾക്ക് സംരക്ഷണമാണ് നൽകുന്നത് എങ്കിൽ ഈ കുടുംബത്തിന് ആവിശ്യമായ എല്ലാ നിയമ സഹായവും പിന്തുണയും യൂത്ത് ലീഗ് നൽകും
യോഗത്തിൽ
സിദ്ധീഖ് തെക്കയിൽ അധ്യക്ഷത വഹിച്ചു
കെ കെ ഷമീൽ, എം വി ബൈജു, ശറഫുദീൻ ഇ,ഉബൈദ് ജി കെ, മിറാസ് എ എം, സനൂഫ് റഹ്മാൻ സംസാരിച്ചു