മാവൂർ: മാവൂർ പ്രസ് ഫോറവും പൂവാട്ടുപറമ്പ് കെയർ ലാൻഡ് ജനറൽ ആശുപത്രിയും സംയുക്തമായി മെഗാ മൾട്ടി സ്പെഷാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മാവൂർ പാറമ്മൽ ക്രസന്റ് പബ്ലിക് സ്കൂളിൽ നടന്ന ക്യാമ്പിൽ 200 ഓളം പേർ പരിശോധനക്കെത്തി. ജനറൽ മെഡിസിൻ, ശിശു രോഗം, നേത്രരോഗം, ശ്വാസകോശ രോഗം എന്നീ വിഭാഗങ്ങളിൽ ഡോക്ടർമാർ പരിശോധന നടത്തി. കോവിഡാനന്തര ശ്വാസകോശ സംബന്ധമായ രോഗങ്ങൾ കണ്ടുപിടിക്കാനുള്ള പി.എഫ്.ടി, ഷുഗർ-പ്രഷർ, കാഴ്ച പരിശോധനകളും നടന്നു. അലർജി, ആസ്തമ, ജീവിത ശൈലി രോഗം, ടെൻഷൻ, ഉറക്കമില്ലായ്മ, തൈറോയ്ഡ്, ക്ഷീണം, തളർച്ച തുടങ്ങിയ രോഗങ്ങൾക്ക് ചികിത്സ ലഭ്യമാക്കി. സൗജന്യ മരുന്ന് വിതരണവും നടന്നു. ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ടി. രഞ്ജിത് ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം സുധ കമ്പളത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം മൈമൂന കടുക്കാഞ്ചേരി, ഗ്രാമ പഞ്ചായത്ത് അംഗം എം.പി. അബ്ദുൽ കരീം, കെയർ ലാൻഡ് ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു. മാവൂർ പ്രസ്സ് ഫോറം പ്രസിഡൻറ് ഇ.കെ. നിധീഷ് അധ്യക്ഷത വഹിച്ചു. കെ.എം.എ. റഹ്മാൻ സ്വാഗതവും അബ്ദുള്ള മാനൊടുകയിൽ നന്ദിയും പറഞ്ഞു. വി.എൻ. അബ്ദുൽ ജബ്ബാർ, സി. സുരേഷ് ബാബു, സത്യദാസ് മേച്ചേരികുന്ന്, പി.ടി. മുഹമ്മദ്, ഷനോജ് പനങ്ങോട്, മുഹമ്മദ് കോയ കായലം എന്നിവർ നേതൃത്വം നൽകി.
പടം – മാവൂർ പ്രസ് ഫോറവും പൂവാട്ടുപറമ്പ് കെയർ ലാൻഡ് ജനറൽ ആശുപത്രിയും സംയുക്തമായി നടത്തിയ മെഗാ മൾട്ടി സ്പെഷാലിറ്റി മെഡിക്കൽ ക്യാമ്പ് ആദ്യ പരിശോധനക്ക് വിധേയനായി
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി. രഞ്ജിത് ഉദ്ഘാടനം ചെയ്യുന്നു.