കുരുവട്ടൂർ: കേരള സർക്കാറിൻ്റെ ആർദ്രം മിഷൻ്റെ ഭാഗമായി കുരുവട്ടൂർ PHC യെ FHC യായി ഉയർത്തിയെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപെട്ടിട്ടില്ല. രാവിലെ 9 മുതൽ 6 വരെ പ്രവർത്തിക്കേണ്ട ഒ പി 4 മണിക്ക് അവസാനിപ്പിക്കുന്നത് സ്ഥിരം പതിവാണ്. ഡോക്ടർമാരുടെ കുറവാണ് ഇതിന് കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്.നിലവിൽ രണ്ട് ഡോക്ടർമാർ മാത്രമാണ് ഉള്ളത്.പ്രധാന ഡോക്ടർക്ക് മീറ്റിംഗ് കളിലൊക്കെ പങ്കെടുക്കേണ്ടതുണ്ട് അത്തരം സന്ദർഭങ്ങളിൽ ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ഒപിയിൽ ഇത് ഒപിയിലെ തിരക്ക് കൂടുന്നതിനും വൃദ്ധരടക്കമുള്ള രോഗികൾ ഏറെ സമയം പരിശോധനക്കായി കാത്തിരിക്കേണ്ട അവസ്ഥയാണ്. കെട്ടിടം പണിയാൻ സ്ഥലം ധാരാളം ഉണ്ടെങ്കിലും കെട്ടിടങ്ങളുടെ അഭാവം മൂലം രോഗികൾക്കും ജീവനക്കാർക്കും നിന്ന് തിരിയാൻ പോലും സ്ഥലമില്ലാത്ത അവസ്ഥയാണ്.കുടുംബാരോഗ്യ കേന്ദ്രത്തിന് വേണ്ടത്ര സ്റ്റാഫ്മാരെ നിയമിച്ചിട്ടില്ല. ഹെൽത്ത് ഇൻസ്പെക്ടറുടെ തസ്തിക പോലും ഒഴിഞ്ഞ് കിടക്കുന്നു. വെൽനസ് സെൻ്ററുകളും പാർക്കിംഗ് സൗകര്യങ്ങളും ഒന്നുമില്ല. വാക്സിനേഷൻ ദിവസങ്ങളിൽ വാഹനങ്ങൾ റോട്ടിൽ പാർക്ക് ചെയ്യുന്നത് മൂലം ഗതാഗതകുരുക്കും പതിവാണ്. പാവപ്പെട്ട രോഗികൾക്ക് മരുന്നുകൾ പുറത്ത് നിന്ന് വാങ്ങേണ്ട സാഹചര്യവുമാണ് അവശ്യമരുന്നുകൾ പോലും ഫാർമസിയിൽ ലഭ്യമല്ല. പഞ്ചായത്തിലെ മുഴുവൻ പൗരൻമാരുടെയും മാനസികവും ശാരീരികവുമായ ആരോഗ്യ സുസ്ഥിരത ഉറപ്പു വരുത്തുന്നതിനാവശ്യമായ നടപിടകൾ സ്വീകരിക്കുകയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ലക്ഷ്യം. ആയതിന് സ്റ്റാഫ് നിയമനം, കെട്ടിട നിർമാണം, ഉൾപെടെയുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തണമെന്ന് യൂത്ത് കോൺഗ്രസ്സ് കുരുവട്ടൂർ മണ്ഡലം ക്യാമ്പ് എക്സിക്യൂട്ടീവ് ആവശ്യപെട്ടു.ക്യാമ്പ് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജന.സെക്രട്ടറി വി.പി.ദുൽഖിഫിൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് ദിപിൻ പി.എസ് അധ്യക്ഷം വഹിച്ചു ചെയ്തു. ജവഹർ ബാൽ മഞ്ച് സംസ്ഥാന കോഡിനേറ്റർ പി. ഷമീർ മുഖ്യ പ്രഭാഷണം നടത്തി.കെ.എസ്.യു ജില്ലാ സെക്രട്ടറി സനൂജ് കുരുവട്ടൂർ, ക്യാമ്പ് കോഡിനേറ്റർ യൂത്ത് കോൺഗ്രസ്സ് എലത്തൂർ നിയോജക മണ്ഡലം സെക്രട്ടറി അജേഷ് പൊയിൽതാഴം, ഷബീർ , നിധീഷ് പറമ്പിൽ, ടി.കെ.റിയാസ് ,മുഹസിൻ തുടങ്ങിയവർ സംസാരിച്ചു.