കുന്ദമംഗലം ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റ ഭാഗമായി നടത്തിയ പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥിയുടെ കൈയുടെ എല്ല് പൊട്ടുകയും 40ൽ പരം തുന്ന് ഇടുകയും ചെയ്‌തിരിക്കുന്ന സാഹചര്യത്തിൽ ഗ്രാമപഞ്ചായത്ത് സിക്രട്ടറി മൗനം വെടിഞ്ഞ് കുട്ടിക്ക് ആവശ്യമായ
പാക്കേജ് പ്രഖ്യാപിക്കണമെന്ന് യൂത്ത് ലീഗ് ആവശ്യ പെട്ടു. പഞ്ചായത്ത് ഓഫീസിൽ സിക്രട്ടറിയെ ഉപരോ യിച്ചതിനെ തുടർന്ന് നടത്തിയ ചർച്ചയിൽ എത്രയും പെട്ടെന്ന് വേണ്ടത് ചെയ്യാമെന്ന് ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ ആണ് യൂത്ത് ലീഗ് നേതാക്കൾ പിരിഞ്ഞത് . പതിനെട്ട് വയസ്സ് മാത്രം പ്രായമുള്ള ഈ കുട്ടിയുടെ നിരവധി സ്വപ്നങ്ങളും പ്രതീക്ഷകളും തകരുന്ന കാഴ്‌ചയാണ് ഈ കുട്ടിയുടെ വീട് സന്ദർശിച്ചപ്പോൾ മനസ്സിലാക്കാൻ സാധിച്ചതതെന്നും
ഇത്രയും വലിയ ഒരു അപകടം സംഭവിച്ചിട്ട് ഗ്രാമ പഞ്ചായത്ത് അധികാരികൾ മാനുഷിക പരിഗണന പോലും ചെയ്തിട്ടില്ല എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞതെന്നും
ഇത്തരം നയവുമായിട്ടാണ് പഞ്ചായത്ത് ഭരണ സമിതി മുന്നോട്ട് പോവുന്നെതെങ്കിൽ ഈ കുട്ടിക്ക് നീതി കിട്ടുന്നത് വരെ
ശക്തമായ സമരവുമായി യൂത്ത് ലീഗ് കമ്മിറ്റി മുന്നോട്ട് പോവുമെന്നും നേതാക്കൾ പറഞ്ഞു.
പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ സിദ്ധീഖ് തെക്കയിൽ, കെ കെ ഷമീൽ, എം വി ബൈജു എന്നിവർ ദിയ അഷ്‌റഫ് എന്ന കുട്ടിയുടെ വീട് സന്ദർശിക്കുകയും ഇവരുടെ രോഗ വിവരങ്ങളും അതോടൊപ്പം ഇവർക്ക് ആവിശ്യമായ സഹായ സഹകരണങ്ങൾ ചെയ്യുന്നതിന് നടപടി സ്വീകരിക്കാൻ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിക്ക് കത്ത് നൽകുകയും ചെയ്‌തു
പ്രസിഡന്റ് സിദ്ധീഖ് തെക്കയിൽ, സെക്രട്ടറി കെ കെ
ഷമീൽ, ട്രഷറർ എം വി ബൈജു, നേതൃത്വം നൽകി.