പെരുവയൽ :
കുന്ദമംഗലം നിയോജക മണ്ഡലത്തിൽ മുസ്ലിം ലീഗിനെ പോലെ വനിതാ ലീഗിന്റെയും ശക്തി വിളിച്ചറിയിക്കുന്നതായിരുന്നു വ്യഴായ്ച പെരുവയലിൽ നടന്ന വനിതാ സംഗമം . നേതാക്കളിലും പ്രവർത്തകരിലും പുത്തനുണർവ്വേകി .
നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായ ത്തുകളിൽ പ്രത്യാകം ബസ്സ് ഏർപാട് ചെയ്തും പ്രത്യാക വാഹനത്തിലുമായി വനിത ലീഗ് പ്രവർത്തകർഎത്തിയത്.
പെരുവയൽ വെഡ് ലാൻ്റ് കൺവൻഷൻ സെന്ററിൽ
വനിത ലീഗ് സംസ്ഥാന പ്രസിഡണ്ട് സുഹറ മമ്പാട് പരിപാടി ഉദ്ഘാടനം ചെയ്തു.
ന്യൂനപക്ഷ മുന്നേറ്റത്തിനും സ്ത്രീ വിദ്യാഭ്യാസത്തിനും മുസ്ലീം ലീഗ് നൽകിയ സംഭാവന നിസ്തുലമാണെന്ന് സുഹറ മമ്പാട് പറഞ്ഞു.
കദീജ കരീം അധ്യക്ഷത വഹിച്ചു .
നജീബ് കാന്തപുരം എം.എൽ.എ മുഖ്യാതിഥിയായിരുന്നു.
സ്ത്രീ ശാക്തീകരണം ജനാധിപത്യത്തിന് കരുത്ത് പകരുമെന്നും ഇന്ത്യയുടെ ഭരണഘടന നൽകുന്ന സുരക്ഷിതത്വം മഹത്വരമാണെന്നും അദ്ദേഹം പറഞ്ഞു.
വനിത ലീഗ് ദേശീയ സെക്രട്ടറി ജയന്തി നടരാജൻ മുഖ്യ പ്രഭാഷണം നടത്തി .
ദളിത് ലീഗ് സംസ്ഥാന പ്രസിഡണ്ട് യു.സി രാമൻ ,
ഹരിത സംസ്ഥാന പ്രസിഡണ്ട് ആയിഷ ബാനു .
കെ.എ ഖാദർ മാസ്റ്റർ ,
കെ. മൂസ്സ മൗലവി
ഖാലിദ് കിളിമുണ്ട,
എൻ.പി ഹംസ മാസ്റ്റർ,ഷറഫുന്നിസ ടീച്ചർ, ടി.പി മുഹമ്മദ്, മുജീബ് റഹ്മാൻ ഇടക്കണ്ടി ,
എ പി സഫിയ, സി.കെ ഫസീല ,എം.കെ നദീറ ,
ടി.കെ സീനത്ത് ,
മുംതാസ് ഹമീദ്,
ഷറഫുന്നിസ മാവൂർ ,നുസ്റത്ത് ചാത്തമംഗലം ,പത്മിനി രാമൻ ,സുബൈദ ഇ.എം , റംല പെരുമണ്ണ ,റഹ്മത്ത് പെരുമണ്ണ ,സാജിദ ഒളവണ്ണ ,സൗദ ഒളവണ്ണ ,ജുമൈല കുന്നുമ്മൽ ,
ബുഷറ പി, സംസാരിച്ചു.
ചടങ്ങിൽ എ.പി സഫിയ ,ഹാജറ മാവൂർ ,ഉമ്മയ്യ കുന്ദമംഗലം ,ഫാത്വിമ മാവൂർ എന്നിവരെ ആദരിച്ചു.