കുന്നമംഗലം: കേരള സംസ്ഥാന ലൈബ്രറി കൗൺസിലിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ജനചേതനാ യാത്രയുടെ പ്രചരണാർഥം കുന്നമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചു. അന്ധവിശ്വാസ കൂരിരുൾ മാറ്റാൻ ശാസ്ത്രവിചാര പുലരി പിറക്കാൻ എന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിച്ച ജാഥ പടനിലത്ത് ശ്രീനിവാസൻ ചെറുകുളത്തൂർ ഉദ്ഘാടനം ചെയ്തു . കെ പി കുഞ്ഞാമു അധ്യക്ഷനായി. ബുഷ്റ, എം മാധവൻ, ചന്ദ്രൻ തിരുവലത്ത്, ജനാർദ്ദനൻ കളരിക്കണ്ടി എന്നിവർ സംസാരിച്ചു. ഫൈസൽ സ്വാഗതവും എം സുബൈർ നന്ദിയും പറഞ്ഞു . എം മാധവനാണ് ജാഥാ ക്യാപ്റ്റൻ, ജനാർദ്ദനൻ കളരിക്കണ്ടി, സുരേന്ദ്രൻ ചെത്തുകടവ് , രത്നാകരൻ ചാത്തങ്കാവ്, ചന്ദ്രൻ തിരുവലത്ത് എന്നിവരാണ് ജാഥാംഗങ്ങൾ . പഞ്ചായത്തിലെ വിവിധ വായനശാലകളിൽ ജാഥക്ക് സ്വീകരണം നൽകി. ജാഥ കാരന്തൂരിൽ സമാപിച്ചു . സമാപന പരിപാടി ജില്ലാ പഞ്ചായത്തംഗം രാജീവ് പെരുമൺ പുറ ഉദ്ഘാടനം ചെയ്തു. തുടർന്ന് നാസർ മുക്കവും സുരേന്ദ്രൻ ചെത്തു കടവും ചേർന്ന് ദിവ്യാത്ഭുത അനാവരണ പരിപാടി അവതരിപ്പിച്ചു .