കുന്ദമംഗലം : “അഭിമാനകരമായ അസ്തിത്വം അനസ്യൂതം മുന്നോട്ട് ” എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം ലീഗ് സമ്മേളനത്തിന് 15 ന് നാളെ വ്യാഴാഴ്ച തുടക്കമാകുമെന്ന് നേതാക്കൾ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ 9 സെഷനുകളിലായി നടക്കുന്ന സമ്മേളനം 24 ന് പ്രകടനത്തോടെയും പൊതുസമ്മേളനത്തോടെയും കുന്ദമംഗലത്ത് സമാപിക്കും. സമ്മേളനം മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മുസ്ലീം ലീഗ് നേതാവ് കെ. അബൂബക്കർ മൗലവിനഗറിൽ നടക്കുന്ന സമ്മേളന നഗരിയിൽ വെച്ച് അബൂബക്കർ മൗലവിയുടെസ്മരണിക സാദിഖലി തങ്ങൾ പ്രകാശനം ചെയ്യും. മുസ്ലീം ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലി കുട്ടി , ഇടി മുഹമ്മദ് ബഷീർ , സി.പി. ചെറിയ മുഹമ്മദ് , പി.കെ. ഫിറോസ് , അഡ്വ : ഫൈസൽ ബാബു , ഉമ്മർ പാണ്ടിക ശാല , എം.എ. റസാഖ് മാസ്റ്റർ പങ്കെടുക്കും സംഘടനയുടെ എല്ലാ തലങ്ങളെയും പോഷക ഘടകങ്ങളെയും ഉണർത്തിയുള്ള വിപുലമായ കാമ്പയിന് ശേഷം നടക്കുന്ന സമ്മേളനം മണ്ഡലത്തിൽ പാർട്ടിക്ക് കുടുതൽ കരുത്തും ശാസ്ത്രീയതയും നൽകുമെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
വ്യാഴായ്ച 3 മണിക്ക് കെട്ടാങ്ങലിൽ നടക്കുന്ന ജനപ്രതിനിധി സംഗമത്തോടെയാണ് സമ്മേളനത്തിന് തുടക്കം കുറിക്കുക. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ഉദ്ഘാടനം ചെയ്യും. എസ്.പി. കുഞ്ഞഹമ്മദ് ക്ലാസെടുക്കും.
16 ന് 3 മണിക്ക് പുവ്വാട്ടുപറമ്പിൽ നടക്കുന്ന പ്രവാസി, കെ.എം.സി.സി സംഗമം പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മുന്നിയൂർ ഉദ്ഘാടനം ചെയ്യും. 17 ന് 3 മണിക്ക് ചെറൂപ്പയിൽ കർഷക കൂട്ടായ്മയും ഒളവണ്ണയിൽ വിദ്യാർത്ഥി സംഗമവും നടക്കും. വിദ്യാർത്ഥി സംഗമം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. എം. എസ് എഫ് ദേശീയ പ്രസിഡണ്ട് അഹമ്മദ് സാജു , സംസ്ഥാന പ്രസിഡണ്ട് പി.കെ. നവാസ് ,മിസ്അബ് കീഴരിയൂർ , റാഷിദ് ഗസ്സാലി പ്രസംഗിക്കും.കർഷക കൂട്ടായ്മ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ഉമ്മർ പാണ്ടികശാല ഉദ്ഘാടനം ചെയ്യും. ശ്യാം സുന്ദർ പ്രഭാഷണം നടത്തും. 18 ന് 10 മണിക്ക് ചാത്തമംഗലത്ത് നടക്കുന്ന ദളിത് ലീഗ് കുടുംബ സംഗമം മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദു റഹിമാൻ രണ്ടത്താണി ഉദ്ഘാടനം ചെയ്യും. യു.സി. രാമൻ മുഖ്യ പ്രഭാഷണം നടത്തും. 19 ന് 3 മണിക്ക് പെരുമണ്ണയിൽ നടക്കുന്ന തൊഴിലാളി സംഗമം എസ്.ടി.യു സംസ്ഥാന ജനറൽ സിക്രട്ടറി യു . പോക്കർ ഉദ്ഘാടനം ചെയ്യും. അസ്ഖർ ഫറോക്ക് പ്രഭാഷണം നടത്തും.
20 ന് വൈ ..6 മണിക്ക് മാവൂരിൽ നടക്കുന്ന യുവജന സംഗമം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ഉദ്ഘാടനം ചെയ്യും. സി.പി. സൈതലവി ക്ലാസെടുക്കും. 22 ന് വൈ: 3 മണിക്ക് പെരുവയലിൽ നടക്കുന്ന വനിത സംഗമം വനിത ലീഗ് സംസ്ഥാന പ്രസിഡണ്ട് സുഹറ മമ്പാട് ഉദ്ഘാടനം ചെയ്യും. നജീബ് കാന്തപുരം എം.എൽ.എ , ജയന്തി രാജൻ പ്രസംഗിക്കും.
21 ന് വൈകീട്ട് 5.30 ന് സമ്മേളന നഗരിയിൽ നിയോജക മണ്ഡലം പ്രസിഡണ്ട് കെ. മൂസ മൗലവി പതാക ഉയർത്തും. അന്ന് 2.30 ന് പതാക ജാഥ ഒളവണ്ണയിൽ നിന്നും കൊടിമര ജാഥ മാവൂരിൽ നിന്നും പുറപ്പെടും. എ.ടി. ബഷീർ, കെ.കെ. കോയ ഹാജി, എന്നിവർ നയിക്കുന്ന പതാക ജാഥ ജില്ല മുസ്ലീം ലീഗ് ജനറൽ സിക്രട്ടറി എം.എ. റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും. സമ്മേളന നഗരിയിൽ കെ.എ. ഖാദർ മാസ്റ്റർ പതാക ഏറ്റുവാങ്ങും. എൻ.പി.ഹംസ മാസ്റ്റർ, കെ.പി. കോയ ഹാജി എന്നിവർ നയിക്കുന്ന കൊടിമര ജാഥ ചെറൂപ്പയിൽ യു.സി രാമൻ ഉദ്ഘാടനം ചെയ്യും. സമ്മേളന നഗരിയിൽ കൊടിമരം ഖാലിദ് കിളിമുണ്ട ഏറ്റുവാങ്ങും.
24 ന് നാല് മണിക്ക് കാരന്തൂരിൽ നിന്നും കുന്ദമംഗലത്തേക്ക് നടക്കുന്ന പ്രകടനത്തിൽ ആയിരങ്ങൾ അണിനിരക്കും. വാർത്ത സമ്മേളനത്തിൽ യു.സി.രാമൻ, കെ.മൂസ്സ മൗലവി,
ഖാലിദ് കിളിമുണ്ട, വി.പി. മുഹമ്മദ് മാസ്റ്റർ, സി. മരക്കാരുട്ടി, മജീദ് എം.പി, ഒ. ഹുസ്സയിൻ , എൻ.പി. ഹംസ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു