കുന്ദമംഗലം: കേരള മുസ്ലിം ജമാഅത്ത് പതിമംഗലം യൂണിറ്റ് പ്രസിഡണ്ടും മദ്റസ അധ്യാപകനുമായ പതിമംഗലം യു അഷ്റഫ് സഖാഫിയെ വെട്ടി പരുക്കേൽപ്പിച്ച പ്രതിയെ എത്രയും പെട്ടെന്ന് പിടികൂടണം എന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാൻ പതിമംഗലത്ത് ചേർന്ന സർവ്വകക്ഷി യോഗം തീരുമാനിച്ചു. അയൽവാസിയായ പ്രതിയെ പിടികൂടാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ഈ മാസം 15ന് രാവിലെ പത്തിന് കുന്ദമംഗലം പോലീസ് സ്റ്റേറ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിക്കും.
സർവ്വകക്ഷി പ്രതിനിധി സംഘം ചൊവ്വാഴ്ച്ച സിഐ ഉൾപെടെയുള്ള ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻമാരെ സന്ദർശിച്ച് പരാതി നൽകാനും, അധ്യാപകൻ്റെ കുടുംബത്തിന് സംരക്ഷണം ഏർപ്പെടുത്താനും തീരുമാനിച്ചു. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനിൽകുമാർ ഉദ്ഘാടനം ചെയ്തു.സൈനുദ്ധീൻ നിസാമി അധ്യക്ഷത വഹിച്ചു.വിവിധ കക്ഷി പ്രതിനിധികളായ എ സി പ്രേംകുമാർ, എ. നിഗിൽ ,നൗഷാദ് തെക്കയിൽ, എം പി
ഇസ്മായിൽ, കെ സി രാജൻ, കോയ മാസ്റ്റർ, അഹമ്മദ് കുട്ടി പതിമംഗലം, കെ അഷ്റഫ്, മുസ്തഫ മണ്ണത്ത്, ഉസ്മാൻ സഖാഫി, പി കെ അബൂബക്കർ, ഇൽലിയാസ്, സി അബ്ദുൽ സലീം പ്രസംഗിച്ചു.
ആക്ഷൻ കമ്മിറ്റി
ഭാരവാഹികളായി
സൈനുദ്ധീൻ നിസാമി കുന്ദമംഗലം (ചെയർമാൻ)
മുസ്തഫ മണ്ണത് (ജന. കൺ)
കെ സി
ഫാരിസ് (ഫിനാൻസ് സി ക്രട്ടറി) യായും വിവിധ കക്ഷി പ്രതിനിധികളെ അംഗങ്ങളായും തിരെഞ്ഞെടുത്തു.