കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലെ ഒരേയൊരു സർക്കാർ പ്രൈമറി വിദ്യാലയമായ പൊയിൽത്താഴം ഗവ: വെൽഫെയർ എൽ.പി.സ്ക്കൂളിൽ ഡിസംബർ 3ാം തിയ്യതി വിപുലമായ പരിപാടികളോടെ 80ാം വാർഷികാഘോഷവും,പൂർവ്വ അധ്യാപക-വിദ്യാർത്ഥി സംഗമവും പ്രധാന അദ്ധ്യാപകരുടെ കൂടിചേരലും വിരമിക്കുന്ന ഹെഡ്മാസ്റ്ററിന് യാത്രയപ്പും നൽകും.കേരളവനം -വന്യജീവി വകുപ്പ്മന്ത്രി എ.കെ.ശശീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്യും..എം.കെ.രാഘവൻ എം.പി.മുഖ്യാഥിതിയായി പങ്കെടുക്കുന്നചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.സരിത അധ്യക്ഷത വഹിക്കും ഗ്രാമപഞ്ചായത്ത് അംഗങ്ങൾ പൗര പ്രമുഖർ തുടങ്ങിയവർ ആശംസ അറിയിക്കും. ആയിരകണക്കിന് ആളുകൾക്ക് അറിവ് പകർന്ന ഈസർക്കാർ വെൽഫെയർ വിദ്യാലയം 1942 ൽ സ്വാതന്ത്ര്യ സമര കാലഘട്ടത്തിലാണ് സ്ഥാപിതമായത്.പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജന വിഭാഗത്തിന്റെ ഉന്നമനമായിരുന്നു സ്ഥാപനത്തിന്റെലക്ഷ്യം.അറിവിന് പ്രാധാന്യം കൊടുത്തവരായിരുന്നു മുൻഗാമികൾ.ക്ഷേത്രങ്ങളെ പോലെ പള്ളിക്കളപോലെ ഈ പഠനകേന്ദ്രവും സംരക്ഷിച്ച് പോന്നു.പ്രദേശത്തെ സാമൂഹ്യ പ്രവർത്തകരും നാട്ടുമുഖ്യരുമായകെ.സി.ഉസ്സയിൻ,മുണ്ട്യാം പറമ്പത്ത് ചാത്തൻ എന്നിവരായിയിരുന്നു വിദ്യാലയം സ്ഥാപിക്കാൻ മുന്നിട്ടിറങ്ങിയത്. പൊയിലിൽ കുടുംബം വിദ്യാലയം നിർമ്മിക്കാനായി നൽകിയ സ്ഥലത്തെ വാടക കെട്ടിടത്തിൽ 2008വരെ പ്രവർത്തിച്ചു.വാടക കെട്ടിടത്തിലായതിനാൽ കെട്ടിട നിർമ്മാണത്തിനും മറ്റും സർക്കാർ ഫണ്ടുകളുംസഹായവുംലഭ്യമാകാതേവന്നപ്പോൾ കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ നാട്ടുകാർ,പ്രദേശവാസികൾഎന്നിവരുടെസഹകരണത്തോടെ30 സെൻറ് സ്ഥലവും റോഡുംവിലക്കുവാങ്ങി.ഇതോടെSSAഫണ്ട്ലഭിക്കുകയും നാല്ക്ലാസ്മുറികളും,ഓഫീസ്റൂം അടക്കമുള്ള കെട്ടിടംപണിയുകയും പ്രാഥമികസൗകര്യങ്ങൾ പൂർത്തീകരിക്കുകയും ചെയ്തു.വിവിധഘട്ടങ്ങളിലായിഗ്രാമപഞ്ചായത്ത് സ്മാർട്ട്ക്ലാസ്റൂമുകൾ,ചുറ്റുമതിൽ,ഫർണിച്ചർ,പാത്രങ്ങൾ,കളിസ്ഥലം,പാർക്ക്,പ്രീ പ്രൈമറി ക്ലാസ്റൂം,പബ്ലിക്ക്അഡ്രസിങ്ങ്സിസ്റ്റം,ഭക്ഷണപുര,റോഡ് ടാറിംഗ് എന്നിവക്കായി ഫണ്ട് നൽകി.നാലോളംവരുന്ന കോളനികളിലെ പാവപെട്ട കുട്ടികളുടെആശ്രയമായ ഈവിദ്യാലയത്തിലെ കുട്ടികളുടെഎണ്ണവും വർദ്ധിച്ചു. ആമ്പ്രമ്മൽ കോളനിയിലെ വിദ്യാർത്ഥികൾക്കായി പുനൂർപുഴയിൽ കോഴിക്കയത്ത് ഒരു പാലംനിർമ്മച്ചുകിട്ടാൻ നാട്ടുകാർ വർഷങ്ങളായ കാത്തിരിപ്പ്തുടരുകയാണ്.