കുന്ദമംഗലം: കോഴിക്കോട് കൊളായ്ത്താഴത്ത് റോഡരികിൽ കഷണ്ടിയും താരനും മാറാൻ വിവിധ ഔഷധകൂട്ടിൽ കാച്ചിയ വെളിച്ചെണ്ണ വിൽപ്പന നടത്തുന്ന മാനസദേവിയെന്ന അൻപത്തിരണ്ടുകാരിയിൽ നിന്നും കോഴിക്കോട് കലക്ടറുടെ പി.എ ചമഞ്ഞെത്തിയ യുവാവ് വിവിധ ഘട്ടങ്ങളിലായി നാല് ലക്ഷം രൂപ കവർന്നതായി യുവതി വാർത്താസമ്മേളനത്തിൽ പറഞ്ഞു.ശ്രീജിത്ത് എന്ന് സ്വയം പരിചയപെടുത്തിയ യുവാവ് സ്ത്രീയുടെ കടയിൽ വരികയും വെളിച്ചെണ്ണ വാങ്ങുകയും ലൈസ്സൻസ് ഉണ്ടോഎന്ന് അന്വേഷിക്കുകയും ഇല്ലഎന്ന് പറഞ്ഞപ്പോൾ ഞാൻ കോഴിക്കോട് കലക്ടറുടെ പി.എ. ആണെന്നും ജില്ലാ കലക്ടറുമായി സംസാരിച്ച് ലൈസ്സൻസ് തരപെടുത്തി തരാമെന്നും ഫോൺ നമ്പർവാങ്ങിയ ശേഷം വിളിക്കാമെന്ന് പറഞ്ഞ ശേഷം പോകുകയും ശേഷം കലക്ടറുമായി സംസാരിച്ചെന്നും സിവിൽ സ്റ്റേഷനിലേക്ക് വരണമെന്നും ആദ്യ ഗഡുവായി അൻപതിനായിരം കൊണ്ടുവരണമെന്നും അറിയിക്കുകയായിരുന്നു.അതിന് ശേഷം വിവിധഘട്ടങ്ങളിലായി സമാന രീതിയിൽ പണം കൈക്കലാക്കുകയായിരുന്നു .പിന്നീട് ലൈസ്സൻസിനായി വിളിക്കുമ്പോഴക്കെ സാർസ്ഥലത്തില്ല എനിക്ക് സുഖമില്ല എന്ന് പറഞ്ഞ് പിടിതരാതേ ലൈസ്സൻസ് തരാതെ നിന്നപ്പോൾ ഇന്ന് ഇവരുടെ ഭർത്താവും ഇവരുംകൂടി കലക്ടറെ ഓഫീസിലെത്തിയപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. പിന്നീട് ഇവർ മെഡിക്കൽ കോളേജ്പോലീസിലെത്തി പരാതി നൽകുകയായിരുന്നു.ക്രോസ് മെറ്റിക്സ് ലൈസ്സൻസിനായാണ് ഇയാൾ പണം പറ്റിയത്.ഇയാളുടെ അഡ്രസ്സ് ഇവരുടെ കൈവശമില്ല .ആധാർ തുടങ്ങിയ രേഖകളും ഇയാൾ വാങ്ങിയിട്ടുണ്ട്.ഏകഉള്ളത് ഇയാളുടെ ഫോൺനമ്പറായ 9496382920 മാത്രം.ഇയാൾ നൽകിയ ഇയാളുടെഫോട്ടോയും കൈവശമുണ്ട് .മുണ്ടിക്കൽതാഴം അമ്പലങ്ങാട് വാടകക്ക് താമസിക്കുകയാണ് സ്ത്രീ.ഭർത്താവ്സോമൻ ,രണ്ട്കുട്ടികൾ ഒരു മകളുംഒരുമകനും. ഡീലിംഗ് നടത്തിയ ഫോൺ സംഭാഷണം സ്ത്രീയുടെ കൈവശമുണ്ട്.