ഹബീബ്കാരന്തൂർ
കുന്ദമംഗലം:കാരന്തൂരിൽ ഒരുമ റസിഡന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് ഏറെ ശ്രദ്ധേയമായി. പോലീസ് SHO യൂസുഫ് പരിപാടി ഉദ്ഘാടനം ചെയ്തു. പുതിയ തലമുറ മസ്തിഷ്കം പണയപ്പെടുത്തുന്ന അവസ്ഥയാണ്. വലിയ രചനകളൊക്കെ വായിച്ച് വിവിധ ആശയങ്ങളൊക്കെ സ്വീകരിച്ച് ജനങ്ങൾക്കിടയിൽ വളരെ നല്ല സ്വീകാര്യത നേടിയവർ ഉണ്ടായിരുന്ന പഴയ കാലം. പുതിയ കാലത്ത് ഗ്രന്ഥശാലകൾ സന്ദർശിക്കാനോ പുതിയ അറിവുകൾ സമ്പാദിക്കാനോ സമയം കണ്ടെത്താത്ത അവസ്ഥ. ഭക്ഷണ സമ്പാദനത്തിനോ മറ്റു സൗകര്യങ്ങൾക്കോ കൂടുതൽ സമയം ആവശ്യമില്ലാത്ത സമീപകാലത്ത് ആ സമയം സ്വയം ഉൾവലിഞ്ഞ് മറ്റെന്തിലോ സംതൃപ്തി കണ്ടെത്താൻ ശ്രമിക്കുന്ന പുതു തലമുറയുടെ ചിത്രം അദ്ദേഹം വളരെ വ്യക്തമായി അവതരിപ്പിച്ചു. പണ്ട് കാലത്ത് പുകയില ഉൽപ്പന്നങ്ങളായ സിഗററ്റ് പോലുള്ളവ ഉപയോഗിക്കുന്നത് ഒരു status symbol ആയിരുന്നു. ശക്തമായ പ്രചരണത്തിലൂടെ പുകയില ഉപയോഗിക്കുന്നത് ഗണ്യമായി കുറക്കാൻ നമുക്ക് കഴിഞ്ഞു. എളുപ്പ മാർഗ്ഗത്തിൽ പണമുണ്ടാക്കാനുള്ള ഒരു ഏർപ്പാടെന്ന നിലയിൽ മറ്റു ലഹരി വസ്തുക്കൾ വില്പന നടത്തുന്നതിന് ചിലയാളുകൾ തയ്യാറായി. നിയമത്തിലെ ചില അയവുകൾ ഇത്തരക്കാർ വർദ്ധിക്കുന്നതിന് കാരണമായി.നമ്മുടെ മക്കൾക്ക് മാതൃകയായി നാം ജീവിച്ചു കാണിക്കുക. അവർക്ക് ജീവിത ലക്ഷ്യം പറഞ്ഞു കൊടുക്കുക. യൂസുഫ് തുടർന്നു പറഞ്ഞു. എത്രയും പെട്ടെന്ന് ഒരു Narcotic cell ഉണ്ടാക്കണമെന്ന് അദ്ദേഹം എടുത്ത് പറഞ്ഞു.കുന്നമംഗലം സിവിൽ എക്സൈസ് ഓഫീസർ ഷഫീക്കലി വളരെ ലളിതമായി ലഹരിവസ്തുക്കൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന കൊടുംക്രൂരത കലർന്ന പ്രത്യേക സ്വഭാവവിശേഷങ്ങൾ വിവിധ സ്ഥലങ്ങളിൽ നടന്ന മനുഷ്യമനസ്സിനെ നടുക്കുന്ന ചില സംഭവങ്ങളുടെ ഉദാഹരണങ്ങൾ വിശദീകരിച്ച് ക്ലാസ്സെടുത്തു. എരഞ്ഞിപ്പാലത്തും തിരുവനന്തപുരത്തും വയനാട്ടിലുമൊക്കെ ലഹരി ഉപയോഗിച്ചതിനെ തുടർന്നുണ്ടായ അനിഷ്ട സംഭവങ്ങൾ ഒരു Case study ആയി എടുത്ത് എത്രത്തോളം മാരക വിപത്താണ് ഇത് സൃഷ്ടിക്കുന്നത് എന്ന് സദസ്സിനെ ബോധ്യപ്പെടുത്തി. ഒരാൾ എങ്ങനെ ലഹരി ഉപയോഗത്തിലേക്ക് ആകർഷിക്കപ്പെടുന്നു ?, ഉപയോഗിക്കുന്നവർ കാണിക്കുന്ന ലക്ഷണങ്ങൾ, രക്ഷിതാക്കൾ കുട്ടികളിൽ ശ്രദ്ധിക്കേണ്ട വിഷയങ്ങൾ, ലഹരിസ്തുക്കൾ കൈവശം വെച്ചാലുള്ള നിയമനടപടിയും ശിക്ഷയും ലഹരിയിൽ നിന്നും ചികിൽസയിലൂടെ മുക്തി നേടാമോ?തുടങ്ങിയ കാര്യങ്ങൾ വളരെ ഭംഗിയായി അദ്ദേഹം വിശദീകരിച്ചു. വിദ്യാലയങ്ങളിൽ നിന്നും ഒറ്റപ്പെട്ട് കഴിയുന്നവരെ കാത്തിരിക്കുന്ന ഭൂതങ്ങളെ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികളുമായി കൂടുതൽ അടുത്തിടപഴകണം. രക്ഷിതാക്കളിലെ പിണക്കങ്ങൾ ഒഴിവാക്കണം. ഏറെ കാര്യങ്ങൾ വിവിധ ഉദാഹരണങ്ങൾ സഹിതം സദസ്സിന് വളരെ വ്യക്തത വരുന്ന രീതിയിൽ അദ്ദഹം വിശദീകരിച്ചു. തികച്ചും പഠനാർഹമായ ഒരു ക്ലാസ്സാണ് നടന്നത്. പുറത്ത് കനത്ത മഴ ചെറിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചെങ്കിലും സ്ത്രീകളും കുട്ടികളുമടക്കുള്ള സദസ്സ് ക്ലാസ്സ് കേട്ടിരുന്നു. സെക്രട്ടറി ശ്രീ അസീസ് പുല്ലാട്ട് സ്വാഗതം ആശംസിച്ചു. പ്രസിഡണ്ട് ശ്രീ എം.സി.രാജൻ അധ്യക്ഷനായി. റസിഡൻറ് കോ ഓർഡിനേഷൻ പ്രസിഡണ്ട് ശ്രീ പി.രാജൻ ആശംസകൾ നേർന്നു. വൈസ് പ്രസിഡണ്ട് രാം പ്രകാശ് നന്ദി പറഞ്ഞു. വേദിയൊരുക്കിയ മെഹബൂബിന് പ്രത്യേകം നന്ദി രേഖപ്പെടുത്തി.–