കുന്ദമംഗലം :കേരളപ്പിറവി ദിനത്തിൽ കുന്ദമംഗലത്ത് മനുഷ്യച്ചങ്ങല നടത്താൻ ഗ്രാമപഞ്ചായത്ത് തീരുമാനിച്ചനടപടി പൂർണ മായില്ല .പഞ്ചാ യത്തിലെ വിദ്യാലയങ്ങളിലെ വിദ്യാർഥികൾ, രക്ഷിതാക്കൾ, രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, സന്നദ്ധ സംഘടനാ പ്രവർത്തകർ, യുവജനങ്ങൾ,കുടുംബശ്രീ അംഗങ്ങൾ, തൊഴിലാളികൾ, ജനപ്രതിനിധികൾ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ ചങ്ങലയിൽ കണ്ണികളാകുമെന്ന് അറിയിച്ചെങ്കിലും നവംബർ 1ന് രാവിലെ 10.30മുതൽ 11മണി വരെ നടന്ന ചങ്ങലയിൽ പടനിലം കഴിഞ്ഞാൽ പതിമംഗലം പിന്നെ ചൂലാംവയൽ അതു കഴിഞ്ഞാൽ ചങ്ങല കണ്ടത് സിന്ധു തിയ്യേറ്റർ പരിസരത്താണ്.പിന്നീട് കാരന്തൂർ ടൗൺവരെയും പൂർത്തികരിച്ചു.സ്കൂൾ വിദ്യാർത്ഥികളുടെ സാന്നിധ്യംഉണ്ടെങ്കിലും പൊതുജന പങ്കാളിത്തം കുറവായിരുന്നു