കൊടുവള്ളി: വേണം നമുക്ക് ഡ്രൈവിംഗ് ടെസ്റ്റ്ഗ്രൗണ്ട് മോട്ടോർ വാഹന വകുപ്പിന്റെ KL57 സബ് ആർ.ടി.ഓഫീസ് കൊടുവള്ളി മിനി സിവിൽ സ്‌റ്റേഷനിലെ ഒന്നാം നിലയിൽ വർക്കു ചെയ്യുന്നുണ്ടെങ്കിലുംഇതിന്റെ കീഴിലുള്ള ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്തിവരുന്നത് കൊടുവള്ളി മണ്ഡലത്തിന്റെ സമീപമണ്ഡലമായ കുന്ദമംഗലം പൊയ്യയിലും തിരുവമ്പാടി മണ്ഡലത്തിലെ മുക്കത്തും.ഈ അടുത്തായി താമരശ്ശേരി പഞ്ചായത്തിലും ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് നാട്ടുകാർ ഒരുമിച്ച് കൈകോർത്ത് ആരംഭിച്ചുകഴിഞ്ഞു . ദിനംപ്രതി നൂറ്കണക്കിന് പഠിതാക്കളാണ് കൊടുവള്ളിയിൽ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് ഇല്ലാത്തത് മൂലം മറ്റ് സ്ഥലത്തേക്ക് പോകേണ്ടി വരുന്നത്.ഏക്കറക്കണക്കിന് സ്ഥലമുള്ളവരോ അതുമല്ലെങ്കിൽ മുൻസിപാലിറ്റിയുടെ നേതൃത്വത്തിലോ അതുമല്ലെങ്കിൽ സ്ഥലം എം.എൽ.എ ഡോ:എം.കെ. മുനീർ സാഹിബോ മുൻകൈ എടുത്ത് ടെസ്റ്റ് ഗ്രൗണ്ട് കൊടുവള്ളി യിൽ തന്നെ വേണമെന്ന് തീരുമാനമെടുത്താൽ യോഗം വിളിച്ചാൽ തീരുന്ന പ്രശ്നമേഉള്ളൂ.വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു .ഡൈവിംഗ് പഠിതാക്കളുടെ ലേണിംഗ് അസിസ്റ്റൻറ് മോട്ടോർ വെഹിക്കളുടെ റൂമിലും പഠിതാക്കളുടെ പ്രീ ലേണിംഗ് ടെസ്റ്റ് സ്വാകാര്യ വ്യക്തികളുടെ ഓഡിറ്റോറിയത്തിലുമാണ് നടത്തിവരുന്നത്.കൊടുവള്ളി മിനി സിവിൽസ്റ്റേഷന്റെ വിശാലമായ ടെറസിന്റെ മുകളിൽ സൗകര്യമേർപെടുത്തുകയാണങ്കിൽ മറ്റാരെയും ആശ്രയിക്കാതേ നടത്താനാകും.ഇതിന് വരുന്ന ഫണ്ട് എം.പി.ഫണ്ടിൽ നിന്നോ എം.എൽ.എ ഫണ്ടിൽ നിന്നോ അനുവദിച്ചാൽ മതിയാകും.1992ൽ ആർ.ബാലകൃഷ്ണ മന്ത്രിഉദ്ഘാടനം ചെയ്ത ആർ.ടി.ഓഫീസിന് കീഴിലെ വാഹനഫിറ്റ്നസ് പരിശോധനയും വർഷങ്ങളായി കൊടുവള്ളി-കോഴിക്കോട് റോഡിലെ മോഡേൺ ബസാർ റോഡരികിൽ വെച്ചാണ് പരിശോധിക്കുന്നത്.ചീറിപാഞ്ഞ് വരുന്ന വാഹനങ്ങളുടെ അരികിലൂടെ ജീവൻ പണയംവെച്ചാണ് ഉദ്യോഗസ്ഥർ വാഹന പരിശോധന നടത്തുന്നത് സ്വന്തമായി കൊടുവള്ളിയിൽ ഒരു ഗ്രൗണ്ട് എന്നസ്വപ്ന സാക്ഷാത്കാരത്തിന് കക്ഷി രാഷ്ട്രീയത്തിനധീനമായി എല്ലാവരുംഒരുമിച്ച് മുന്നാട്ട്വരികയാണങ്കിൽകൊടുവള്ളി എന്ന സ്വവർണ്ണ നഗരിക്ക് അതൊരു നേട്ടമാകും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല–