കുന്ദമംഗലം:തെരുവുവിളക്കുകൾ കത്തിക്കാത്ത കുന്ദമംഗലം പഞ്ചായത്തിനെതിരെ യൂത്ത് ലീഗ് ചൂട്ടു കത്തിച്ച് പ്രതിഷേധിച്ചു.
പേപ്പട്ടി ശല്യം രൂക്ഷമായ കുന്ദമംഗലത്തും പരിസര വാർഡുകളിലും തെരുവ് വിളക്കുകൾ കത്താതിനാൽ ജനങ്ങൾ വളരെ ബുദ്ധിമുട്ടിലാണ്.സാമുഹ്യ ദ്രോഹികൾക്കും ലഹരി മാഫിയകൾക്കും യഥേഷ്ടം വിഹരിക്കാൻ അണഞ്ഞ തെരുവ് വിളക്കുകൾ പ്രധാന കാരണമാണ്. അതിനൊക്കെ വളം വെച്ച് കൊടുക്കുന്ന രീതിയിലുള്ള പഞ്ചായത്ത് നടപടിക്കെതിരെ കുന്ദമംഗലം ടൗൺ യൂത്ത് ലീഗ് ശക്തമായ സമരം സംഘടിപ്പിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഐ.മുഹമ്മത് കോയ ഉൽഘാടനം ചെയ്തു.എം.കെ.അമീൻ അധ്യക്ഷത വഹിച്ചു.മുഹമ്മദാലി എം.പി ,എൻ.എം.യൂസുഫ് ,എം.വി.ബൈജു , നിസാർ കെ ,റഹീം.എം ,സഹൽ .പി ,ബഷീർ പൊയിലിൽ ,അഷറഫ് പി എന്നിവർ സംസാരിച്ചു.