കട്ടാങ്ങൽ: കളൻതോട് എം.ഇ.എസ് രാജ റസിഡൻഷ്യൽ സ്കൂളിൽ വേൾഡ് റോസ് ഡേ യോടനുബന്ധിച്ച് പുകയില വിരുദ്ധ – കാൻസർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
സ്കൂൾ സി.സി.എ യുടെ അഭിമുഖ്യത്തിൽ നടത്തിയ പരിപാടിയിൽ
എം.വി.ആർ ക്യാൻസർ സെന്റർ സർജിക്കൽ ഓങ്കോളജി കൺസൾട്ടന്റ് ഡോക്ടർ സുധീഷ് മനോഹരൻ ക്ലാസ്സെടുത്തു.
പുകയിലയും സമാന രീതിയിലുള്ള വസ്തുക്കളും
മനുഷ്യനെ ക്യാൻസറിന്റെ പിടിയിൽ അകപ്പെടുത്തുന്നത്
എങ്ങനെയെന്ന് വിശദീകരിക്കുന്ന
പ്രസന്റേഷൻ സഹിതമാണ് അദ്ദേഹം ക്ലാസെടുത്തത്.
പുകയില ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളോട് നോ പറയാൻ സാധിച്ചാൽ ആരോഗ്യവും ചുറുചുറുക്കുമുള്ള തലമുറയെ രാജ്യത്തിന് ലഭിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലഹരി വിരുദ്ധ പ്രതിജ്ഞയും അദ്ദേഹം കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു.
വിദ്യാർഥികളുടെ സംശയ നിവാരണത്തിനും അവസരം
ഒരുക്കിയിരുന്നു. തുടർന്ന് ശിവകാമി ലഹരി വിരുദ്ധ സന്ദേശം ഉൾപ്പെട്ട നൃത്തം അവതരിപ്പിക്കുകയും ചെയ്തു..
സ്കൂൾ പ്രിൻസിപ്പാൾ രമേഷ് കുമാർ സി എസ് അധ്യക്ഷത വഹിച്ചു.
ഹെഡ്മാസ്റ്റർ കേശവൻ പി, പ്രൈമറി
സെക്ഷൻ ഹെഡ് ബിന്ദു കുര്യൻ, സി.സി.എ കോ- ഓഡിനേറ്റർ
ബിനു മുക്കം, സജീവൻ ചാരുകേശി, വിനീത കെ , രേഷ്നി വി കെ എന്നിവർ നേതൃത്വം നൽകി.
ലീന ഹസൂൻ സ്വാഗതവും അക്ഷയ് ആർ.ടി നന്ദിയും പറഞ്ഞു.
പടം -കളൻതോട് എം.ഇ.എസ് രാജ റസിഡൻഷ്യൽ സ്കൂളിൽ വേൾഡ് റോസ് ഡേ യോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ എം.വി.ആർ ക്യാൻസർ സെന്റർ സർജിക്കൽ ഓങ്കോളജി കൺസൾട്ടന്റ് ഡോക്ടർ സുധീഷ് മനോഹരൻ
പുകയില വിരുദ്ധ – കാൻസർ ബോധവൽക്കരണ ക്ലാസ്സെടുക്കുന്നു..