മാവൂർ: കോഴിക്കോട് റൂറൽ സബ് ജില്ലാ വോളി ബോൾ ടൂർണ്ണ ടൂർണമെന്റിൽ മാവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മിന്നുന്ന ജയം. ടൂർണമെൻ്റിൽ ട്രിപ്പിൾ കീരീടം ചൂടിയാണ് സ്കൂൾ ചരിത്ര വിജയം നേടിയത്.
ചാത്തമംഗലം ഡയറക്ഷൻ വോളീ മ്പോൾ അക്കാദമി സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ
സബ് ജൂനിയർ, ജൂനിയർ, സീനിയർ ആൺകുട്ടികൾ എന്നീ വിഭാഗത്തിലാണ് സ്ക്കൂൾ ചാമ്പ്യൻമാരായത്. കൂടാതെ ജൂനിയർവിഭാഗം പെൺകുട്ടികളിൽ റണ്ണർ അപ്പുമായി ചരിത്ര വിജയം നേടാനായി.
