കുന്ദമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടകുന്ദമംഗലത്തെ വ്യാപാരികളുട നേതാവ് സിന്ദൂർ ബാപ്പു ഹാജിക്ക് 16 ന് വെള്ളിയാഴ്ച ജന്മനാടായ കുന്ദമംഗലത്ത് ഉജ്വല സ്വീകരണവും സ്ഥലം എം.എൽ.എപി.ടി.എ റഹീം,എം.പി എം.കെ.രാഘവൻ എം.പി.യും പങ്കെടുക്കുന്ന ചടങ്ങിൽവെച്ച് ആദരിക്കുമെന്നും കെ.വി.വി.ഇ.എസ് കുന്ദമംഗലം മേഖലകമ്മിറ്റി വാർത്താസമ്മേളനത്തിൽ അറിയിച്ചു .ബ്ലോക്ക് പ്രസിഡണ്ട് ബാബു നെല്ലുളി,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്ലിജി പുൽക്കുന്നുമ്മൽ,വൈ:പ്രസിഡണ്ട് വി. അനിൽകുമാർ,ജില്ലാ പഞ്ചായത്തംഗം എം.ധനീഷ് ലാൽ,ബ്ലോക്ക്പഞ്ചായത്തംഗം അരിയിൽ അലവി,ഗ്രാമപഞ്ചായത്തംഗം കെ.കെ.സി.നൗഷാദ്,സംസ്ഥാനപ്രസിഡണ്ട് രാജു അപ്സര,സംസ്ഥാന ജനറൽസെക്രട്ടറിദേവസ്യ മേച്ചേരി,ജില്ലാ പ്രസിഡണ്ട് അഷ്റഫ് മൂത്തേടം സംബന്ധിക്കും.16 ന് വൈകുന്നേരം 3 ന് ടാക്സി സ്റ്റാൻറ് പരിസരത്തു നിന്നുംആനയിച്ച് ബാപ്പുഹാജിയെ മുക്കം റോഡിലെ വ്യാപാര ഭവനിലേക്ക് ആനയിക്കും വാർത്താ സമ്മേളനത്തിൽ എം.ബാബുമോൻ,പി.ജയശങ്കർ,എൻ.വിനോദ്കുമാർ,ടി.സി.സുമോദ്,എം.പി.മൂസ,ഒ.പി.അസ്സൻകോയ,ടി.വി.ഹാരിസ്,സജീവ് കിഴക്കയിൽ,എൻ.വി.അഷ്റഫ് തുടങ്ങിയവർ പങ്കെടുത്തു