കളൻതോട് : ചാത്തമംഗലം എം.ഇ.എസ് കോളജ് ഓഫ് ആർട്സ് ആന്റ് സയൻസസ് മെറിറ്റ് ഡേ 22 എന്ന പേരിൽ ഉന്നത വിജയം നേടിയ ഒന്നാം സെമസ്റ്റർ ബിരുദ വിദ്യാർത്ഥികളെ ഫലകവും ക്യാഷ് അവാർഡും നൽകി ആദരിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു.എം.ഇ.എസ് യൂത്ത് വിംഗ് ജനറൽ സെക്രട്ടറി ഡോ. റഹിം ഫസൽ മുഖ്യപ്രഭാഷണം നടത്തി. മാനേജ്മെന്റ് ചെയർമാൻ പി.പി. അബ്ദുള്ളക്കുട്ടി അധ്യക്ഷനായ ചടങ്ങിൽ മാനേജ്മെന്റ് സെക്രട്ടറി പ്രൊഫ.വി. കൂട്ടുസ ആമുഖ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഷഫീഖ് ആലത്തൂർ സ്വാഗതം ആശംസിച്ചു. മാനേജ്മെന്റ് ട്രഷറർ ഹാഷിം കടാക്കലകം, പി ടി എ വൈസ് പ്രസിഡണ്ട് അരവിന്ദാക്ഷൻ നെച്ചൂളി , വൈസ് പ്രിൻസിപ്പൽ പ്രൊഫ. ഇ. അബ്ദുറസാഖ്, സ്റ്റാഫ് സെക്രട്ടറി ഹഫീല ബീവി, സൂപ്രണ്ട് മുഹമ്മദ് സി , മുസ്തഫ ഷമീം എന്നിവർ ആശംസകൾ അറിയിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികളും കോളജ് മൂസിക് ബാൻഡിന്റെ നേതൃത്വത്തിലുള്ള ഗാനമേളയും ബി.എസ്.സി കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗിന്റെ ഫാഷൻ ഷോയും നടന്നു. എൻ.എസ്.എസ് ജില്ലാ കോഡിനേറ്റർ ഷാഫി പുൽപാറ നന്ദി അറിയിച്ചു.