കുന്ദമംഗലം:ഇന്ന്മുതൽ വീടുകളിൽ ഉയർത്താനുള്ള ദേശീയ പതാക സർക്കാർ നിർദ്ദേശം അനുസരിച്ച് ജില്ലാ കുടുംബശ്രീ മിഷൻ വഴിഗ്രാമപഞ്ചായത്ത് ശേഖരിച്ച് വിതരണം ചെയ്യണമെന്ന സർക്കാർ നിർദേശം ഗ്രാമപഞ്ചായത്തിൽ നടപ്പിലായില്ല.പല പഞ്ചായത്തുകളിലും ഇത്കൃത്യമായി നടന്നെങ്കിലും കുന്ദമംഗലത്ത് സ്ക്കൂൾ അധികൃതരും മറ്റും ഗ്രാമപഞ്ചായത്ത് ഓഫീസിൽ എത്തി നാല് മണിക്ക് മുമ്പ് കിട്ടിയിരുന്നെങ്കിൽമാത്രമേ കുട്ടികൾക്ക് വിതരണം ചെയ്യാൻ കഴിയുമായിരുന്നുള്ളൂ.എന്നറിയിച്ചെങ്കിലുംപഞ്ചായത്ത് അധികൃതർ കൈമലർത്തുകയായിരുന്നു..പഞ്ചായത്തിലെ മുഴുവൻ കുട്ടികളുടെയുംവീട്ടിലേക്കുള്ള പതാക ബുക്ക് ചെയ്തുവെങ്കിലും വീടുകളിൽ ഇതോടെ പതാക ഉയർത്തൽ അനിശ്ചിതത്വത്തിൽ ആയി. ഗ്രാമ പഞ്ചായത്തിലെ വിദ്യാലയങ്ങളിലേക്കും വീടുകളിലേക്കും സ്വാതന്ത്രദിനത്തി ഉയർത്തേണ്ട ദേശീയ പതാക എത്തിക്കുന്നതിൽ പഞ്ചായത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായി മുസ്ലിംലീഗ് പഞ്ചായത്ത്കമ്മറ്റി ആരോപിച്ചു ..
ഗ്രാമ പഞ്ചായത്തിലെ 1800ൽ പരം കുട്ടികൾക് ദേശീയ പതാക ആവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്തിനെ നേരത്തെ അറീച്ചിട്ടും പ്രവർത്തി ദിവസമായ വെള്ളിയായ്ച്ച നിരന്തരം സ്‌ക്കൂൾ അധികൃതർ ബന്ധപെട്ടിട്ടും പഞ്ചായത്ത് ഭരണക്കാർ കൃത്യ മായ മറുപടി നൽകാതെ ഒഴിഞ്ഞ് മാറുകയാണ് ഉണ്ടായതെന്ന്നേതാക്കൾ പറഞ്ഞു.
വിദ്യാലയങ്ങളിൽ നീന്നും കുട്ടികളോട് അദ്ധ്യാപകന്മാർ പാതകക്കുള്ള പണം നേരത്തെ വാങ്ങുകയും പതാകയുടെ എണ്ണം ഗ്രാമ പഞ്ചായത്തിനെ നേരത്തെ അറീച്ചിട്ടും പതാക എത്തിക്കുന്നതിൽ ഗ്രാമ പഞ്ചായത്ത് ഭരണാധികാരികൾക് ഗുരുതരമായ വീഴച്ച സഭാവിച്ചതായും
ആഗസ്റ്റ് 13 മുതൽ വീടുകളിൽ ദേശീയ പതാക കെട്ടണമെന്നുള്ള തീരുമാനം നില നിൽക്കെയാണ് പഞ്ചായത്ത് അധികൃതരുടെ ഇത്തരത്തിലുള്ള നടപടി.യെന്നുംപറഞ്ഞു..
പ്രസിഡന്റ് അരിയിൽ മൊയ്തീൻ ഹാജി അദ്ധ്യക്ഷതവഹിച്ചു ..
ജനറൽ സെക്രെട്ടറി ഒ സലീം ,സി അബ്ദുൽ ഗഫൂർ ,എൻ.എം. യൂസഫ് ,ഐ മുഹമ്മദ് കോയ ,ശിഹാബ് റഹ്മാൻ ,അബ്ബാസ് കെപി തുടങ്ങിയവർ സംസാരിച്ചു