കുന്ദമംഗലം:പ്രൈവറ്റ് കോൺട്രാക്ടർമാർക്ക് ലൈസൻസ് അനുവദിക്കുക, സൈറ്റ് ഇൻഷൂർ ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ കുന്നമംഗലം മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് ചന്ദ്രൻ കുറ്റ്യാടി ഉദ്ഘാടനം ചെയ്തു. വിനോദ് പുറ്റാട്ട് സ്വാഗതംപറഞ്ഞ പരിപാടിയിൽ, ഗണേശൻ പന്തീർപ്പാടം അധ്യക്ഷത വഹിച്ചു. ശശി അത്തോളി ,അബ്ബാസ് താമരശ്ശേരി ,മോഹൻദാസ് കരയിത്തിങ്ങൽ തുടങ്ങിയവർ സംസാരിച്ചു