കുന്ദമംഗലം:കൺസ്ട്രക്ഷൻ തൊഴിലാളികൾക്ക് പഞ്ചായത്ത് തല ലൈസ്സൻസും സൈറ്റ് ഇൻഷൂറൻസും ഏർപെടുത്തണമെന്നാവശ്യപെട്ട് കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർ വൈസേഴ്സ് അസോസിയേഷൻ(C.W.S.A) 20 ന് നാളെകുന്ദമംഗലത്ത്സായാഹ്ന ധർണ്ണ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.അന്യ സംസ്ഥാന തൊഴിലാളികൾക്ക് വോട്ടവകാശവുംതൊഴിൽകാർഡും ,മരണപെട്ടാൽവൻതുകയും നൽകുന്ന സർക്കാർ കേരളത്തിലെ നിർമ്മാണ മേഖലയിലെ തൊഴിലാളികൾക്ക് ഒരു ആനുകൂല്ല്യം നൽകാത്തത് പ്രതിഷേധാർഹവുമാണന്ന് നേതാക്കൾപറഞ്ഞു.ധർണ്ണ.പി.കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. വാർത്ത സമ്മേളനത്തിൽഗണേഷൻ പന്തീർപ്പാടം, വിനോദ് പുറ്റാട്ട്, ജില്ലാ കമ്മറ്റി മെമ്പർ മോഹൻദാസ് ആരാമ്പ്രം, സന്തോഷ്കുമാർ, സദാനന്ദൻ, മോഹൻദാസ് ചാത്തമംഗലം ,കെ.സുന്ദരൻഎന്നിവർ പങ്കെടുത്തു.