കുന്നമംഗലം :റെസിഡന്റ്സ് കോർഡിനേഷൻ യോഗം കുന്നമംഗലം പോലീസ് സ്റ്റേഷനിൽ ചേർന്നു. പ്രസിഡന്റ് രാജൻ പാറപ്പുറം അധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റേഷൻ SHO യൂസഫ് സർ വിശദീകരണം നടത്തി, സ്റ്റേഷൻ SI ജയദേവൻ സർ, വിവിധ റെസിഡന്റ്സുകളെ പ്രതിനിധീകരിച്ച് കൃഷ്ണൻ (NIT), ചന്ദ്രൻ, അസീസ് കാരന്തൂർ, അബൂബക്കർ, ജയപ്രകാശ് T, വിശ്വനാഥൻപെരിങ്ങളം, അൻവർ സാദത്ത് എന്നിവർ സംസാരിച്ചു. സെക്രട്ടറി P. M. മഹേന്ദ്രൻ സ്വാഗതവും ഫൈസൽ ചാത്തൻകാവ് നന്ദിയും പറഞ്ഞു.
തീരുമാനങ്ങൾ: കുന്ദമംഗലം പോലീസ് പരിധിയിലെ വീട്ടുടമകൾ വീട് പൂട്ടി പോകുമ്പോൾ സ്റ്റേഷനിൽ അറിയിക്കണം,ലഹരിമരുന്ന് വിൽപ്പനക്കെതിരെ ജാഗ്രതപുലർത്തണം,ട്രാഫിക്ക് തിരക്ക് കുറയ്ക്കാൻ നടപടികൈകൊള്ളും,റസിഡൻസ്ഏരിയയിൽ പ്രത്യാകസ്ക്വാഡ് രൂപീകരിക്കുകയുംഇവർക്ക്പോലീസ് ഐഡികാർഡ്നൽകുന്നതിനും തീരുമാനിച്ചു.