കുന്ദമംഗലം:ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ മേള ജൂലൈ 17ന് ഞാറാഴ്ച കുന്ദമംഗലം ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ രാവിലെ10.30 ന് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.പിടിഎ റഹീം എം.എൽഎ,ലിൻ്റോജോസഫ്എം.എൽഎ,എം.കെ.രാഘവൻ എം.പി.പങ്കെടുക്കും .സ്പെഷ്യലിറ്റിമെഡിക്കൽക്യാമ്പിൽ ത്വക്ക് രോഗ വിഭാഗം,ഇ.എൻടി.,നേത്രവിഭാഗം,ജനറൽമെഡിസിൻ,ദന്തരോഗവിഭാഗം,ശിശുരോഗ വിഭാഗവും,ആയുഷ്മെഡിക്കൽക്യാമ്പിൽഹോമിയോ,ആയുർവേദം,യുനാനിക്കുംപ്രത്യാകകൗണ്ടർ ഏർപെടുത്തിയിട്ടുണ്ട്. ക്യാമ്പിൽ കോവിഡ് വാക്സിനേഷൻ,ജീവിതശൈലി രോഗ നിർണയം,അനുയാത്രക്ലിനിക്ക്,കേൾവി പരിശോധന,കൗൺസിലിംഗ്,ആരോഗ്യപ്രദർശനം,കാരുണ്യ,ആരോഗ്യഇൻഷൂറൻസ്,കിയോസ്ക്,ക്യാൻസർസ്ക്രീനിംഗ്,യോഗപരിശീലനം എന്നിവയും ഉണ്ടായിരിക്കും.കേന്ദ്ര സർക്കാറിന്റെ പദ്ധതിയായ ഹെൽത്ത്&വെൽനെസ്സ് സെന്ററിന്റെ നാലാം വാർഷികത്തിന്റെഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ വിജയത്തിനായി ശനിയാഴ്ച വിളംബര ജാഥയും ഒരുക്കിയിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബുനെല്ലൂളി,വൈസ്പ്രസിഡണ്ട് മുംതാസ് ഹമീദ്,വിവിധ സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളായഷിയോലാൽ,എം.കെ.നദീറ,അബൂബക്കർ,ബി.ഡി.ഒ ഡോ:പി.പ്രിയ ശിവദാസൻനായർതുടങ്ങിയവർ പങ്കെടുത്തു.–