കുന്ദമംഗലം: മസ്ജിദുൽ ഇഹ്‌സാൻ മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച ഈദ് ഗാഹ് കുന്ദമംഗലം ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്നു. പണ്ഡിത സഭ അംഗവും വാഗ്‌മിയുമായവി. പി.ഷൗക്കത്ത് അലി ഖുത്ബ നിർവഹിച്ചു.മാനവിക സമൂഹം അനുഭവിക്കുന്ന സമകാലിക പ്രതിസന്ധികൾക്ക് പരിഹാരം, ഇബ്റാഹീം പ്രവാചകൻ ഉയർത്തിപ്പിടിച്ച ഏക മാനവികതയും ജീവിതവിശുദ്ധിയും സമർപ്പണ ബോധവും വീണ്ടെടുക്കലാണെന്ന് വി.പി.ഷൗക്കത്ത് അലി പറഞ്ഞു.മനുഷ്യർക്കിടയിൽ ഉള്ള വിദ്വേഷത്തിന്റെ തീ കുണ്ടാരം കെടുത്താൻ സ്നേഹ സാഹോദര്യത്തിന്റെ ഈദുകൾക്ക് സാധിക്കണം. അതാണ് കാലം തേടുന്ന ഈദ് ദിന സന്ദേശം അദ്ദേഹം പറഞ്ഞു.സ്ത്രീകളും കുട്ടികളും മുതിർന്നവരും അടക്കം വലിയ ജനാവലിയാണ് പെരുന്നാൾ നമസ്‌കാരത്തിനായി എത്തിയത്..മഹല്ല് പ്രസിഡന്റ് എം സിബഗത്തുള്ള,മഹല്ല് സെക്രട്ടറി പി എം ഷെരീഫുദ്ധീൻ,ട്രഷറർ മുഹമ്മദ് പൂളക്കാംപൊയിൽ,റഷീദ് എൻ,ഇ പി ലിയാക്കത്ത് അലി,ഫാസിൽ മാസ്റ്റർ,സി അബ്‌ദുറഹ്‌മാൻ,അലി എൻ,അലി പി,പി എം അനീഫ,ജാബിർ എൻ,സിറാജുൽ ഹക്ക്,എ കെ സുലൈമാൻ,എം കെ കോയ ,എൻ ഡാനിഷ്, തുടങ്ങിയവർ നേതൃത്വം നൽകി.