കോഴിക്കോട്:മന്ത്രി സജി ചെറിയാൻ നടത്തിയ ഭരണഘടനക്കെതിരെയുള്ള പ്രസംഗം അങ്ങേയറ്റം ഗൗരവതരമാണ് എന്നും മന്ത്രിസ്ഥാനം ഉടൻ രാജിവെക്കണമെന്നും ദളിത് ലീഗ് സംസ്ഥാന പ്രസിഡണ്ട് യു സി രാമൻ പറഞ്ഞു. ഭരണഘടനയെ മുൻനിർത്തി സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിലിരിക്കുന്ന ഒരു മന്ത്രിക്ക് ഒരിക്കലും തന്നെ ഇത്രയും മോശമായി ഭരണഘടന ക്കെതിരെ സംസാരിക്കാൻ കഴിയില്ല. ഇനി ഒരു നിമിഷം പോലും അദ്ദേഹത്തിന് അധികാരത്തിൽ തുടരാൻ അർഹതയില്ല എന്നും സിപിഐഎം പാർട്ടിയുടെ പ്രഖ്യാപിത നയം തന്നെയാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി . സ്വയമേ അദ്ദേഹം രാജിവെക്കുക അല്ലെങ്കിൽ അദ്ദേഹത്തിന്റെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടുകയോ ചെയ്യണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഇക്കാര്യത്തിൽ ഉടൻ മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ നിലപാട് വ്യക്തമാക്കണമെന്നും യുസി രാമൻ ആവശ്യപ്പെട്ടു.