രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്ത എസ്എഫ്ഐയുടെ നടപടിയിൽ പ്രതിഷേധിച്ച് യുഡിഎഫ് കുന്നമംഗലത്ത് റോഡ് ഉപരോധിച്ചു
കുന്ദമംഗലം:. രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്ത എസ്എഫ്ഐയുടെ നടപടിയിൽ പ്രതിഷേധിച്ച് യുഡിഎഫ് കുന്നമംഗലത്ത് റോഡ് ഉപരോധിച്ചു ഡിസിസി ജനറൽ സെക്രട്ടറിമാരായ വിനോദ് പടനിലം ഇടക്കുനി, അബ്ദുറഹ്മാൻ, മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ഒ.ഉസൈൻ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സി.വി സംജിത്ത്, ഒ സലീം, എൻഎം. യൂസുഫ് പി.ഷൗക്കത്തലി, എ ഹരിദാസൻ, സുനിൽ കോരങ്കണ്ടി, ഐ. മുഹമ്മദ് കോയ, അഡ്വ. ജുനൈദ്, മനിൽലാൽ, സി.പി രമേശൻ, എ.പി വിജയൻ , ഷമീൽ കുന്നമംഗലം, സിദ്ധീഖ് തെക്കയിൽ,, കെ.കെ.സി നൗഷാദ് എന്നിവർ നേതൃത്വം നൽകി. പ്രകടനമായെത്തിയ പ്രവർത്തകർ കുന്നമംഗലം ബസ് സ്റ്റാൻ്റിന് മുൻപിൽ റോഡിൽ കുത്തിയിരുന്ന് റോഡ് ഉപരോധിച്ചു. അൽപ്പ സമയത്തിനുശേഷം സ്ഥലത്തെത്തിയ പോലീസ് പ്രവർത്തകരെ റോഡിൽ നിന്ന് മാറ്റാൻ ശ്രമിച്ചത് പോലീസും പ്രവർത്തകരുമായി നേരിയ സംഘർഷത്തിന് ഇടയാക്കി. മുതിർന്ന നേതാക്കൾ ഇടപെട്ടതോടെയാണ് പ്രവർത്തകർ സമരത്തിൽ നിന്ന് പിൻമാറിയത്.