കുന്ദമംഗലം : കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം ചാത്തങ്കാവില്‍ യുഡിഎഫ് കമ്മിറ്റി രണ്ട് കുടുംബ ത്തിന് വീട് നിര്‍മ്മിച്ച് നല്‍കിയത് പോലെ കേരള ത്തിലെ മറ്റു യുഡിഎഫ് കമ്മറ്റികളും മുന്നണി സംവിധാനത്തിലുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് പൂര്‍ത്തീകരി ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി .ഡി .സതീശന് പറഞു .ഇക്കയിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് പന്ത്രണ്ടില്‍ മത്സരിച്ച യു .ഡി ഫ് സാരഥി രണ്ടു വീടുകളുടെ ദയനീയ സ്ഥിതി കണ്ടപ്പോള്‍ തോറ്റാലും ജയിച്ചാലും വീട് നിര്‍മ്മിച്ച് തരും എന്ന് പറഞ്ഞ വാക്കാണ് ഇവിടെ നിറ വേറ്റാനായത്.ജിജിത്ത് തോല്‍ക്കുക ചെയ്തിട്ടും പ്രവര്‍ത്തനവുമായി മുമ്പോട്ടു പോകുകയായിരുന്നു .പ്രദേശത്തെ ചാലില്‍ പുറായില്‍ വിനു ,മുക്കൂട്ടക്കൽ മുഹമ്മദലി എന്നിവര്‍ക്കാണ് വീട് നിര്‍മ്മിച്ച് നല്‍കിയത് .വീടിന്റെ താക്കോല്‍ പ്രതിപക്ഷ നേതാവ് കുടുംബ ത്തിന് കൈമാറി .എം കെ രാഘവൻ എം.പി,കെ.എം.ഷാജി,പി.കെ.ഫിറോസ്,എം.എ.റസാഖ്മാസ്റ്റർ,പി.മൊയ്തീൻമാസ്റ്റർ,യു.സി.രാമൻ,കെ.എം.അഭിജിത്ത്,ഖാലിദ്കിളിമുണ്ട ,വിനോദ് പടനിലം ,കെ.പി.കോയ,അരിയിൽമൊയ്തീൻഹാജി,ഒ.സലീം,എം.പി.അശോകൻ,അബ്ദുറഹിമാൻഇടക്കുനി,സി.വിസംജിത്ത്, സംസാരിച്ചു.വീട് നിർമ്മാണകമ്മറ്റി ചെയർമാൻസനൂപ് ചാത്തങ്കാവ് അധ്യക്ഷത വഹിച്ചു.കൺവീനർഉണ്ണികൃഷ്ണൻ തമ്പലത്ത് സ്വാഗതവും ജിജിത്ത് പൈങ്ങോട്ട്പുറം നന്ദിയുംപറഞ്ഞു