കുന്ദമംഗലം:വീടിന് സമീപത്ത് ലഹരി ഉപയോഗം ചോദ്യം ചെയ്ത യുവാവിന് ക്രൂരമര്‍ദനം,വാർത്ത നൽകിയതിനെതിരെ ജനശബ്ദത്തിനും കുന്ദമംഗലം ന്യുസിനുമെതിരെ വധഭീഷണി,പരാതി നൽകി . വെണ്ണക്കാട് തൂക്കുപാലത്തിന് സമീപത്തിരുന്ന് ലഹരി ഉപയോഗിക്കുകയായിരുന്ന യുവാക്കളെ വിലക്കുകയും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തതിന് പ്രവാസിയായ യുവാവിനെ മർദിച്ച വാർത്ത കഴിഞ്ഞ ദിവസം ജനശബ്ദവും കുന്ദമംഗലം ന്യുസും നൽകിയിരുന്നു.ഇതേ തുടർന്ന് തുടർച്ചയായ രണ്ട് തവണ പ്രതികളുടെ ഭാഗത്ത് നിന്നും ന്യുസ് പോർട്ടലുകളുടെ ചീഫ് എഡിറ്ററുടെ ഫോണിലേക്ക് ഭീഷണി ലഭിച്ചതിനെ തുടർന്ന് കുന്ദമംഗലം സ്റ്റേഷനിൽ പരാതി നൽകി.സിബ്ഗത്തുള്ളകുന്ദമംഗലം പ്രസ് ക്ലബ് പ്രസിഡണ്ട് കൂടിയാണ്.പോലീസ് ഇൻസ്പെക്ടർ അഷറഫിനാണ് പരാതി നൽകിയത്.കഴിഞ്ഞ ദിവസം രാത്രി എട്ട് മണിക്ക് ഭീഷണി ലഭികുകയും കുന്ദമംഗലം സ്റ്റേഷനിൽ അറിയിക്കുകയും തുടർന്ന് വാണിങ് നൽകിയിരുന്നെങ്കിലും ഇന്നും ഉച്ചയ്ക്ക് ഒരു മണിയോടെ വീണ്ടും ഫോണിലൂടെ ഭീഷണിപെടുത്തുകയായിരുന്നു തുടർന്നാണ് നിയമനടപടികളിലേക്ക് കടന്നത്.വിഷയത്തിൽ വേണ്ട കർശന നടപടി കൈക്കൊള്ളുമെന്ന് എസ് ഐ അറിയിച്ചു.ഇത്തരക്കാരെ നിയമത്തിന് മുന്നിൽ എത്രയും പെട്ടന്ന് തന്നെ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു .ബുധനാഴ്ച രാത്രിയോടെയാണ് സംഭവം ഉണ്ടായത് പിതാവിന്റെ വീട്ടിലേക്ക് പോവുകയായിരുന്ന ഷാഫി വെണ്ണക്കാട് തൂക്കുപാലത്തിന് സമീപം ലഹരി ഉപയോഗിക്കുകയായിരുന്ന യുവാക്കളെ ലഹരി ഉപയോഗിക്കുന്നത് വിലക്കുകയും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു. തുടര്‍ന്ന് അവരെ പറഞ്ഞു വിടുകയും ചെയ്തു. രാത്രി 8.30യോടെ ആരാമ്പ്രം അങ്ങാടിയിലേക്ക് മരുന്നു വാങ്ങാന്‍ പോയ ഷാഫിയെ ബൈക്കുകളില്‍ എത്തിയ ഏഴ് പേര് ബൈക്കിന്റെ ചാവി കൊണ്ട് ആക്രമിക്കുകയായിരുന്നു. നെറ്റിയിലും കണ്ണിനും പരിക്കേറ്റ ഇദ്ദേഹത്തെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു ആറ് പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്