കോഴിക്കോട്: സ്വര്‍ണ്ണക്കടത്ത് കേസില്‍ ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന മുഖ്യമന്ത്രി ക്കെതിരെ മുസ് ലിം യൂത്ത് ലീഗ് നടത്തിയ സമര പരിപാടി വേറിട്ട് നിന്നു. ഗുരുതര ആരോപണങ്ങള്‍ നേരിടുകയും തന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ പോലും ഒട്ടേറെ വെളിപ്പെടുത്തലുകള്‍ ഉണ്ടാവുകയും ചെയ്തിട്ടും വിശദീകരണം നല്‍കാനോ നടപടികള്‍ എടുക്കാനോ തയ്യാറാവാതെ ഒളിച്ചുകളിക്കുന്ന മുഖ്യമന്ത്രിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് ഒട്ടിച്ചാണ് യൂത്ത് ലീഗ് പ്രതിഷേധിച്ചത്. സംസ്ഥാന വ്യാപകമായി ജില്ല കമ്മറ്റികളുടെ നേതൃത്വത്തില്‍ പോലീസ് ആസ്ഥാനങ്ങളിലേക്ക് പ്രകടനമായി ചെന്നാണ് പ്രവര്‍ത്തകര്‍ ലുക്ക് ഔട്ട് നോട്ടീസ് പതിച്ചത്. വിവിധ ജില്ലകളില്‍ പോലീസ് സമരക്കാര്‍ക്കെതിരെ ജലപീരങ്കി പ്രയോഗിക്കുകയും ലാത്തി വീശുകയുമുണ്ടായി.
വിവാദം ഉണ്ടായത് മുതല്‍ ഇതുവരെ യാതൊരുവിധ വിശദീകരണവും നല്കാന് കഴിയാതെ പ്രതിസന്ധിയിലായ മുഖ്യമന്ത്രിക്കെതിരെയും സര്ക്കാരിനെിതിരെയും മുദ്രാവാക്യമുയര്‍ന്നു.
സ്വപ്നക്കെതിരെ കോടതിയെ സമീപിക്കാന്‍ ധൈര്യപ്പെടാത്തതിന്റെ കാരണം മുഖ്യമന്ത്രി വ്യക്തമാക്കണം. – പി. ഇസ്മായില്‍
കോഴിക്കോട് : സ്വർണ്ണ കടത്ത് കേസുമായി ബന്ധപെട്ട് സ്വപ്ന സുരേഷിന്റെ കുറ്റസമ്മത മൊഴി സത്യമല്ലങ്കില്‍ ഏഴു വര്‍ഷം തടവു ശിക്ഷ ലഭിക്കുമെന്നിരിക്കെ കോടതിയെ സമീപിക്കാന്‍ മുഖ്യമന്ത്രി ധൈര്യപ്പെടാത്തതിന്റെ കാരണം വ്യക്തമാക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍ അഭിപ്രായപെട്ടു. കോഴിക്കോട് പോലീസ് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ ലൂക്ക്ഔട്ട് നോട്ടീസ് പതിച്ച് സമരം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ യു.എ.ഇ സന്ദര്‍ശനം സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച സംശയത്തിന് നിയമസഭയില്‍ കൃത്യമായി മറുപടി പറയാത്തത് സ്വപ്നയുടെ കറന്‍സി കടത്ത് ആരോപണം ശരിവെക്കുന്നതാണ്. സുരക്ഷ വര്ദ്ധിപ്പിപ്പും മാധ്യമങ്ങളെ തീണ്ടാപ്പാടകലെ നിറുത്തിയും രക്ഷപ്പെടാനാവാത്ത ഗര്‍ത്തത്തിലാണ് മുഖ്യമന്ത്രിയും സര്‍ക്കാരും അകപെട്ടിട്ടുള്ളത്. മടിയില്‍ കനമുള്ളത് കൊണ്ടാണ് ആരോപണം ഉന്നയിച്ചവരെ ഭീഷണി പെടുത്തുന്നതും അന്വേഷണ ഏജന്‍സികളുടെ ചക്രവ്യുഹം തീര്‍ക്കുന്നതെന്നും ഇസ്മയില്‍ കൂട്ടിച്ചേര്‍ത്തു.
സമരപരിപാടിക്ക് ജില്ല പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി ടി. മൊയ്ദീന് കോയ, സി ജാഫര്‍ സാദിക്ക്, എ. സിജിത്ത് ഖാന്, ഷഫീഖ് അരക്കിണര്‍, എസ് വി ഷൗലിക്ക്, സിറാജ് ചിറ്റേടത്ത്, ഷാഹിര്‍ കുട്ടബ്ബൂര് നേതൃത്വം നല്കി.
ഫോട്ടോ അടിക്കുറിപ്പ്
1) സ്വർണ്ണക്കടത്ത് കേസിൽ ഗുരുതര ആരോപണങ്ങൾ നേരിടുന്ന മുഖ്യമന്ത്രിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പതിക്കൽ സമരത്തിന് കോഴിക്കോട് കമ്മീഷണർ ഓഫിസിന് മുന്നിൽ സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ നേതൃത്വം നൽകുന്നു. മിസ്ഹബ് കീഴരിയൂർ, ടി. മൊയ്ദീൻ കോയ സമീപം
2) സ്വർണ്ണക്കടത്ത് കേസിൽ ഗുരുതര ആരോപണങ്ങൾ നേരിടുന്ന മുഖ്യമന്ത്രിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പതിക്കൽ സമരം കോഴിക്കോട് കമ്മീഷണർ ഓഫിസിന് മുന്നിൽ സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ ഉത്ഘാടനം ചെയ്യുന്നു. മിസ്ഹബ് കീഴരിയൂർ, ടി. മൊയ്ദീൻ കോയ സമീപം