കുന്ദമംഗലം:റിലീഫ്ചാരിറ്റി രംഗത്തെ സജീവപ്രവർത്തകനായ അസീസ് ചേരിഞ്ചാൽ ഗുരുതരമായ രോഗം പിടിപെട്ട് ചികിത്സയിലാണ്.രോഗം ഭേദമാകണമെങ്കിൽ അടിയന്തിരമായി ഇദ്ദേഹത്തിന്റെ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ അടിയന്തിരമായി ചെയ്തെങ്കിൽ മാത്രമേ ഇദ്ദേഹത്തെ പൂർവ്വസ്ഥിയിലേക്ക് കൊണ്ടുവരാൻ സാധിക്കുകയുള്ളൂവെന്ന് എം.വി.ആറിലെ ഡോക്ടർമാർ ബന്ധുക്കളോട് പറഞ്ഞു.താമസിക്കുന്നവീടുംസ്ഥലവും ബാങ്ക് ലോൺ എടുത്തത്മൂലം ജപ്തി നടപടി നേരിട്ട്കൊണ്ടിരിക്കുന്നു.നാൽപ്പത് ലക്ഷത്തോളം വരുന്ന ഭാരിച്ച ചിലവ് കുടുംബത്തിന് താങ്ങാൻ കഴിയാതേവന്നതിനാൽ കുന്ദമംഗലത്തെ രാഷ്ട്രീയ-സാമൂഹ്യ-മത രംഗത്ത് പ്രവർത്തിക്കുന്നവരും ജനപ്രതിനിധികളും യോഗം ചേർന്ന്എം.കെ.രാഘവൻ എം.പി.,അഡ്വ:പി.ടി.എറഹീംഎം.എൽഎ,യു.സി.രാമൻ,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ,ഖാലിദ് കിളിമുണ്ട രക്ഷാധികാരികളായും
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്ബാബുനെല്ലൂളി ചെയർമാൻ,മുസ്ലീം ലീഗ് നേതാവ് സി.അബ്ദുൽഗഫൂർജനറൽകൺവീനറും സി.പി.ഐ നേതാവ് വി.കെ.ചന്ദ്രൻ ട്രഷററും മുഹമ്മദ്മാസ്റ്റർ,ടി.ചക്രായുധൻ,അരിയിൽ’ മൊയ്തീൻഹാജി,സോമൻ തട്ടാരക്കൽ,എം.കെ.മോഹൻദാസ്,ഷാജിചോലക്കൽമീത്തൽ,പടാളിയിൽബഷീർ,ബഷീർമാസ്റ്റർ,റിജിൻ ദാസ്അംഗങ്ങളുമായി കമ്മറ്റിരൂപീകരിക്കുകയും കുന്ദമംഗലം ഫെഡറൽ ബാങ്കിൽ അക്കൗണ്ട് തുടങ്ങി പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട് .നേരത്തെ ചാരിറ്റിരംഗത്തെ അഡ്വ:ഷെമീർചേരിഞ്ചാൽ 11 ലക്ഷംരൂപ എം.കെ.രാഘവൻഎം.പി.മുഖാന്തിരം കുടുംബത്തിന് കൈമാറിയിരുന്നു.ഇതുസംബന്ധിച്ച് ബ്ലോക്ക്പ്രസിഡണ്ട് ബാബു നെല്ലൂളി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽസി.അബ്ദുൽഗഫൂർ,വി.കെ.ചന്ദ്രൻ,സോമൻതട്ടാരക്കൽ,അരിയിൽമൊയ്തീൻഹാജി,ഐ.മുഹമ്മദ്കോയ തുടങ്ങിയവർ പങ്കെടുത്തു.ഫെഡറൽ ബാങ്ക്അക്കൗണ്ട് കുന്ദമംഗലം അക്കൗണ്ട് നമ്പർ 19710200005182 IFC എഫ്.ഡി.ആർ.എൽ 0001971