കുന്ദമംഗലം:യൂത്ത് കോൺഗ്രസ് കുന്നമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തിൽ കുന്നമംഗലത്തു വൃക്ഷ തൈ നട്ടു. യൂണിറ്റ് തലങ്ങളിലേക്കുള്ള തൈ വിതരണവും നടന്നു.. മണ്ഡലം തല ഉദ്ഘാടനം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ഷൗക്കത്തലി പിലാശ്ശേരി ചെരിഞ്ചാൽ യൂത്ത് കോൺഗ്രസ് യൂണിറ്റ് പ്രസിഡന്റ് അക്ഷയ്‌ക്ക് വൃക്ഷ തൈ നൽകി കൊണ്ട് നിർവഹിച്ചു.. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് cv സംജിത് മുഖ്യ പ്രഭാഷണം നടത്തി ചടങ്ങിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മനിൽ ലാൽ.. ഭാരവാഹികളായ ശ്യാംലാൽ. സുധിൻ. ഷിജിൽ. അരുൺലാൽ. ലാലു മോൻ. രാഹുൽരാജ്. അക്ഷയ്. അബിൻ. തുടങ്ങിയവർ പങ്കെടുത്തു
Photo:യുത്ത് കോൺഗ്രസ് മണ്ഡലം തല ഉദ്ഘാടനം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ഷൗക്കത്തലി പിലാശ്ശേരി ചെരിഞ്ചാൽ യൂത്ത് കോൺഗ്രസ് യൂണിറ്റ് പ്രസിഡന്റ് അക്ഷയ്‌ക്ക് വൃക്ഷ തൈ നൽകി കൊണ്ട് നിർവഹിച്ചു..
ഒരു വരി ,ഒരു വര പ്രക്യതിക്കായി ” പൊതുജനങ്ങൾക്ക് പരിസ്ഥിതി ചിന്തകൾ എഴുതാനും വരക്കാനും കാൻവാസ് ഒരുക്കി പെരിങ്ങളം ഗവ: ഹയർസെക്കൻഡറി എൻ എസ് എസ് യൂണിറ്റ്..
ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് നമുക്ക് വരദാനമായി ലഭിച്ച പ്രകൃതിയെകുറിച്ച് ചിന്തിക്കാനും പ്രകൃതി ചൂഷണത്തെ കുറിച്ച് പ്രതികരിക്കാനും ക്യാൻവാസ് ഒരുക്കി പെരിങ്ങളം ഗവ ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റ്. കുന്നമംഗലം ബസ് സ്റ്റാൻഡിലെ ഗാന്ധി സ്ക്വയറിലാണ് “ഒരു വരി ഒരു വര പ്രകൃതിക്കായി” എന്ന പേരിൽ പൊതുജനങ്ങൾക്ക് വരക്കാനും പ്രകൃതി ചിന്തകൾ പങ്കുവെക്കാനുമായി ക്യാൻവാസ് സ്ഥാപിച്ചത്. പരിപാടിയുടെ ഉത്ഘാടനം കുന്നമംഗലം എയ്ഡ് പോസ്റ്റിലെ സി പി ഒ മാരായ സുബ്രമണ്യൻ സി, ചന്ദ്രൻ ഇ എം എന്നിവർ ചേർന്ന് നിർവഹിച്ചു. പൊതുജനങ്ങൾ ആവേശത്തോടെ പരിപാടിയുടെ ഭാഗമാകുകയും കുറച്ച് സമയം കൊണ്ട് തന്നെ അക്ഷരങ്ങളും വരകളും കൊണ്ട് ക്യാൻവാസ് നിറയുകയും ചെയ്തു. പ്രോഗ്രാം ഓഫീസർ രതീഷ് ആർ നായർ, വാളൻ്റിയർ ലീഡർമാരായ ആനന്ദ്, ശോഭിത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Photo:നമുക്ക് വരദാനമായി ലഭിച്ച പ്രകൃതിയെകുറിച്ച് ചിന്തിക്കാനും പ്രകൃതി ചൂഷണത്തെ കുറിച്ച് പ്രതികരിക്കാനും ക്യാൻവാസ് ഒരുക്കി പെരിങ്ങളം ഗവ ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റ്. കുന്നമംഗലം ബസ് സ്റ്റാൻഡിലെ ഗാന്ധി സ്ക്വയറിലാണ് “ഒരു വരി ഒരു വര പ്രകൃതിക്കായി” എന്ന പേരിൽ പൊതുജനങ്ങൾക്ക് വരക്കാനും പ്രകൃതി ചിന്തകൾ പങ്കുവെക്കാനുമായി ക്യാൻവാസ് സ്ഥാപിച്ചത്.
കുന്ദമംഗലം മണ്ഡലം പ്രവാസി ലീഗ് പരിസ്ഥിതി ദിനത്തിൽ ജില്ലാ പ്രസിഡൻ്റ് അഹമ്മദ് കുറ്റിക്കാട്ടൂർ തൈ നടൽ ഉ്ഘാടനം നിർവഹിച്ചു.
കുന്ദമംഗലം:കുറ്റിക്കാട്ടൂർ:പരിസ്ഥിതി ദിനത്തിൽ പ്രവാസി ലീഗ് ഓഫീസ് പരിസരത്ത് വൃക്ഷത്തൈകൾ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു. മണ്ഡലം പ്രവാസി ലീഗ് പരിസ്ഥിതി ദിനത്തിൽ ജില്ലാ പ്രസിഡൻ്റ് അഹമ്മദ് കുറ്റിക്കാട്ടൂർ തൈ നടൽ ഉ്ഘാടനം നിർവഹിച്ചു.
പ്രവാസി ലീഗിൻ്റെ മണ്ഡലം പ്രസിഡണ്ട് എ.എം.എസ്അലവി ,ജനറൽ സെക്രട്ടറി ടി.കെഅബ്ദുള്ള ക്കോയ, വർക്കിംഗ് സെക്രട്ടറി ജി.കെ.മുഹമ്മദ്, വി.
അബ്ദുറഹിമാൻ,മുഹമ്മദ് കുട്ടി,വീരാൻ കോയ എന്നിവർ പങ്കെടുത്തു.
Photo:കുറ്റിക്കാട്ടൂർപരിസ്ഥിതി ദിനത്തിൽ പ്രവാസി ലീഗ് ഓഫീസ് പരിസരത്ത് വൃക്ഷത്തൈകൾ നട്ട്അഹമ്മദ്കുറ്റിക്കാട്ടുർ നിർവ്വഹിക്കുന്നു
കുന്ദമംഗലം: പരിസ്ഥിതി ദിനത്തിൽ കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നിർദ്ദേശ്ശ പ്രകാരം ജില്ലയിൽ സി.യു.സിയുടെ നേതൃത്വത്തിൽ ഹരിത ഹസ്തം എന്ന പരിപാടിയുടെ ഭാഗമായി കുന്ദമംഗലം മണ്ഡലം വൃക്ഷ ത്തൈ നടൽ മുറിയനാലിൽ ഡി.സി.സി ജനറൽ സിക്രട്ടിയും സി.യു.സി.ജില്ലാ കോഡിനേറ്ററുംമായ വിനോദ് പടനിലം ഉൽഘാടനം ചെയ്തു കോണിക്കൽ സുബ്രമണ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് സി.വിസജിത് . ബാബു കൊടമ്പാട്ടിൽ . ഫാത്തിമജസ്ലി. പി.കെ.അഷറഫ് . ടി. അഷറഫ് . കെ.വസന്തകുമാർ . വി.പി.പത്മനാഭൻ നായ . പി. ലോഹിതാക്ഷ്ൻ എന്നിവർ സംബന്ധിച്ചു
Photo:ൽ സി.യു.സിയുടെ നേതൃത്വത്തിൽ ഹരിത ഹസ്തം എന്ന പരിപാടിയുടെ ഭാഗമായി കുന്ദമംഗലം മണ്ഡലം വൃക്ഷ ത്തൈ നടൽ മുറിയനാലിൽ ഡി.സി.സി ജനറൽ സിക്രട്ടിയും സി.യു.സി.ജില്ലാ കോഡിനേറ്ററുംമായ വിനോദ് പടനിലം ഉൽഘാടനം ചെയ്യുന്നു
കുന്ദമംഗലം: കാരന്തൂർ മർകസ് ഹയർസെക്കൻ്ററി സ്കൂളിൽ പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. വൃക്ഷത്തെ നടൽ, ബോധവൽകരണ പ്രഭാഷണം, ക്വിസ്, ചിത്രരചന തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. കോഴിക്കോട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ നീതു ഉദ്ഘാടനം ചെയ്തു. കേരള ജൈവവൈവിധ്യ ബോർഡ് റിസോഴ്സ് പേർസൺ ഇ രാജൻ ജൈവവൈവിധ്യം എന്ന വിഷയത്തിൽ സംസാരിച്ചു. സ്കൂൾ പിടിഎ വൈസ് പ്രസിഡന്റ് റഷീദ് കാരന്തൂർ അധ്യക്ഷത വഹിച്ചു. കെ അബ്ദുൽ ജലീൽ, പി.കെ അബൂബക്കർ, പി പി അബ്ദുറഹ്മാൻ, ശമ്മാസ് എം.കെ പ്രസംഗിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പി അബ്ദുൽ നാസർ സ്വാഗതവും മുഹമ്മദ് സാലിം എൻ കെ നന്ദിയും പറഞ്ഞു.
Photo:കാരന്തൂർ മർകസ് ഹയർസെക്കൻ്ററി സ്കൂളിൽ പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. വൃക്ഷത്തെ നടൽ, ബോധവൽകരണ പ്രഭാഷണം, ക്വിസ്, ചിത്രരചന തുടങ്ങിയ പരിപാടികൾ കോഴിക്കോട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ നീതു ഉദ്ഘാടനം ചെയ്യുന്നു
കുന്ദമംഗലം:ലോക പരിസ്ഥിതി ദിനത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കുന്ദമംഗലം മാപ്പിള എൽ .പി സ്കൂളിൽ യൂനിറ്റ് പ്രസിഡണ്ട് എം.ബാബുമോനും ജനറൽ സെക്രട്ടറി പി.ജയശങ്കറും വ്യക്ഷതൈ നട്ട് കൊണ്ട് ദിനാചരണം ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ എൻ.വിനോദ് കുമാർ, കെ.പി.ബഷീർ (പി.ടി.എ പ്രസിഡണ്ട് ), ജിജിത്ത് പൈങ്ങോട്ടുപുറം, ടി.വി. ഹാരിസ്, ഒ.പി.അസ്സൻകോയ, സുനിൽ കണ്ണോറ, എം.പി മൂസ, സജീവ് കിഴക്കയിൽ, ടി.സി. സുമോദ്, ഒ.പി.ഭാസ്കരൻ ,കെ.പി.നാസർ, എം.കെ.റഫീഖ്, എം. ഷമീർ ,കെ. സക്കീർ ഹുസൈൻ തുടങ്ങിയവർ സംബന്ധിച്ചു.
Photo:ലോക പരിസ്ഥിതി ദിനത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കുന്ദമംഗലം മാപ്പിള എൽ .പി സ്കൂളിൽ യൂനിറ്റ് പ്രസിഡണ്ട് എം.ബാബുമോനും ജനറൽ സെക്രട്ടറി പി.ജയശങ്കറും വ്യക്ഷതൈ നട്ട് കൊണ്ട് ദിനാചരണം ഉദ്ഘാടനം ചെയ്യുന്നു
കുന്ദമംഗലം: ഹയർ സെക്കന്ററിസ്ക്കൂൾ എൻ എസ് എസ് യൂണിറ്റ് ലോക പരിസ്ഥിതി ദിനമാചരിച്ചു.
‘ഒരു തൈ നടാം നല്ല നാളേക്കായ് ‘ എന്ന ആശയത്തിന്റെ ഭാഗമായി കുന്ദമംഗലം പോലീസ് സ്റ്റേഷൻ പരിസരത്ത്
വൃക്ഷത്തൈകളും സീഡ് ബോളുകളും നട്ടു പിടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ കല ടീച്ചർ അധ്യക്ഷത വഹിച്ച പരിപാടിയുടെ ഉദ്ഘാടനം പോലീസ് സ്റ്റേഷൻ എസ്.ഐ ജയദേവൻനിർവ്വഹിച്ചു.
എൻഎസ്എസ് ഗീത ത്തോടെ ആരംഭിച്ച പരിപാടിയുടെ സ്വാഗതപ്രസംഗം എൻഎസ്എസ് വോളണ്ടിയർ മാളവിക നടത്തി.പി.ടി.എപ്രസിഡണ്ട് ജയപ്രകാശൻ ആശംസകൾ അറിയിച്ചു.
എൻ.എസ്.എസ് ലീഡർ വിനന്യ യുടെ നന്ദി പ്രസംഗതൊടെ പരിപാടി പൂർത്തിയാക്കി.
എൻ.എസ്.എസ്പ്രോഗ്രാം ഓഫീസർ റയ ടീച്ചർ , ശിവൻ .പ്രമീള ടീച്ചർ എന്നിവരും ചടങ്ങിൽ പങ്കെടുത്ത എൻ.എസ്.എസ് വളണ്ടിയർമാർ തൈ നടുകയും ചെയ്തു..
Photo:കുന്ദമംഗലം ഹൈസ്കൂൾഹയർ സെക്കണ്ടറിവിദ്യാർത്ഥികളുടെ വൃക്ഷതൈ വിതരണം എസ്.ഐ ജയദേവൻ നിർവ്വഹിക്കുന്നു