വാഴക്കാട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ 1994 എസ് എസ് എൽ സി ബാച്ച് 10 സി ക്ലാസ് പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ "ക്ലാസ്മേറ്റ്സ്-94" ന്റെ നേതൃത്വത്തിൽ... പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമവും, ഗുരുനാഥനെ ആദരിക്കലും, പ്രസ്തുത കൂട്ടായ്മയിലെ പ്രതിഭകൾക്കുള്ള അനുമോദവും സംഘടിപ്പിച്ചു._ _മാവൂർ ചാലിയാർ ജലക് ഓഡിറ്റോറിയത്തിൽ കുറുപ്പത്ത് ലത്തീഫിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുലപ്പാടി ഉമ്മർ മാസ്റ്റർ പരിപാടിയുടെ ഔപചാരിക ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചടങ്ങിന്റെ പ്രധാന ഭാഗമായ സി ക്ലാസിന്റെ പൂർവ്വ ക്ലാസ്സ് അധ്യാപകനായിരുന്ന കൂളിമാട് ഷുക്കൂർ മാസ്റ്ററെ ആദരിക്കുന്നതിനും.. ക്ലാസ്മേറ്റ്സ് കുടുംബത്തിൽനിന്നും വിവിധ മേഖലകളിൽ സ്തുത്യർഹമായ സേവനം അർപ്പിക്കുകയും, കഴിവ് തെളിയിക്കുകയും ചെയ്തു അംഗീകാരങ്ങൾ നേടിയ (സനൂപ് വാഴക്കാട്, ഷാജഹാൻ, അബ്ദുൽ അലി,ലത്തീഫ് കുറുപ്പത്ത്,സഫ്‌വാൻ ഹുസൈൻ ) പ്രസ്തുത കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കളിൽ നിന്നും ഈ വർഷത്തെ LSS, USS വിജയം വരിച്ച (സധീദ്, ആയിഷ ലിബ, സുഹ ) അക്കാദമിക് രംഗത്തെ സ്വപ്നതുല്യമായ നേട്ടങ്ങൾ കൈവരിച്ച (മിൻഹ കെൻസി,) തുടങ്ങിയവരെ ആദരിക്കുന്നതിന് നേതൃത്വം നൽകുകയും ചെയ്തു._ _IGP സീനിയർ ട്രൈനെർ ത്വയ്യിബ് ഓമാനൂരിന്റെ."ഹാപ്പി ഫാമിലി" എന്ന വിഷയത്തിലുള്ള മോട്ടിവേഷൻ ട്രെനിങ്ങ്, ക്ലാസ്മേറ്റ്സ് കുടുംബത്തിലെ കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച കലാപരിപാടികൾ, മജീദ് എളമരം ,സലാം കുറ്റിക്കുളം, എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഗാനമേള,തുടങ്ങിയവ ചടങ്ങിന്റെ പ്രധാന ആകർഷണമായി മാറി. ക്ലാസ്മേറ്റ്സ് വനിതാവിഭാഗം അധ്യക്ഷ നസീമ ബീവി ടീച്ചർ സ്വാഗതം പറയുകയും.. 94 ബാച്ച് കൂട്ടായ്മ ഭാരവാഹികളായ ആദം ചെറുവട്ടൂർ, സുഭാഷ് മാസ്റ്റർ,ലതാ മാവൂർ, സി കെ ശാക്കിർ,ഷാനിഫ് വാഴക്കാട് തുടങ്ങിയവർ പരിപാടിക്ക് ആശംസകളർപ്പിച്ച് സംസാരിക്കുകയും പ്രോഗ്രാം കോഡിനേറ്റർ സലാം തറോൽ നന്ദി പ്രകാശനം നിർവഹിക്കുകയും ചെയ്തു.. ക്ലാസ്സ്മേറ്റ്സ്-94 അംഗങ്ങളായ ഷബീർ വാഴക്കാട്, നൗഷാദ് വാഴക്കാട്, നൗഷാദ് അലി, ഷാഹിന, നജ്മു ബഷീർ, നസീബ,സീനത്ത്, റംല ബഷീർ,സുബൈദ, റസാക്ക്, റഷീദ്, റഷീദ, ശരീഫ് കുറുപ്പത്ത്,ബഷീർ മുള്ളമടക്കൽ, ജബ്ബാർ മാവൂർ, ലത്തീഫ് അനന്തായൂർ, കാസിം,ഷുക്കൂർ മുണ്ടുമുഴി, മുസ്തഫ കായലം,ജംഷാദ്, തുടങ്ങിയവർ വിവിധ വിവിധ സെക്ഷനുകളിലായി പരിപാടിക്ക് നേതൃത്വം നല്കി_