കുന്ദമംഗലം: വ്രതാനുഷ്ഠാനത്തിൻ്റെ മുപ്പത് ദിനങ്ങൾക്ക് ശേഷം വന്നെത്തിയ പെരുന്നാളിൻ്റെ ഓർമ്മകൾ അയവിറക്കി എസ്. ഐ. ഒ, സോളിഡാരിറ്റി കുന്ദമംഗലം യൂണിറ്റ് സംയുക്തമായി ഈദ് ഇശൽ പരിപാടി സംഘടിപ്പിച്ചു.
പ്രശസ്ത ഗാന രചയിതാവ് കാനേഷ് പുനൂർ ഉദ്ഘാടനം ചെയ്തു. വെറുപ്പിൻ്റെ വർത്തമാനകാലത്ത് സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും ഉഷ്മള ബന്ധങ്ങൾ കാത്തു സൂക്ഷിേക്കണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. മെയ് 21, 22 തീയതികളിൽ
എറണാകുളത്ത് വെച്ച് നടക്കുന്ന സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിൻ്റെ പ്രചരണ ഭാഗമായിട്ടാണ് ഈദ് ഇശൽ സംഘടിപ്പിച്ചത്.
എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി അഡ്വ: അബ്ദുൽ വാഹിദ് മുഖ്യ പ്രഭാഷണം നടത്തി.
സോളിഡാരിറ്റി കുന്ദമംഗലം ഏരിയ സെക്രട്ടറി സിറാജുൽ ഹഖ് അധ്യക്ഷത വഹിച്ചു.
ഖവാലി പാട്ടുകളിൽ വിസമയം തീർത്ത് ‘ഖാഇനാത്ത് ടീം’ അവതരിപ്പിച്ച ഗാനവിരുന്ന് ശ്രദ്ധേയമായി. ഇ. പി. ലിയാഖത്തലി, എം. കെ. സുബൈർ, എം. പി. ഫാസിൽ, എൻ. സഫീർ, എൻ. ജാബിർ, എൻ. ദാനിഷ് തുടങ്ങിയവർ നേതൃത്വം നൽകി.
എസ്.ഐ.ഒ കുന്ദമംഗലം യൂണിറ്റ് പ്രസിഡന്റ് ഇ.പി. മുഹമ്മദ് റൻതീസ് സ്വാഗതവും സോളിഡാരിറ്റി കുന്ദമംഗലം യൂണിറ്റ് പ്രസിഡന്റ് എം. കെ. ജാഷിക്ക് നന്ദിയും പറഞ്ഞു.