കുന്ദമംഗലം: സംസ്ഥാനത്ത് റംസാൻ നോമ്പും, വിഷു ആഘോഷങ്ങളും ഒന്നിച്ചു വരുന്ന ഏപ്രിൽ മാസത്തിൽ നോൺ പ്രയോർട്ടി കാർഡുകളായ നീല, വെള്ള കാർഡുകാർക്ക് വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ച15 രൂപ നിരക്കിലുള്ള സ്പെഷൽ അരി ആവശ്യമുള്ള എല്ലാവർക്കും വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കണം. ഈ ഏപ്രിൽ മാസത്തിൽ പ്രസ്തുത സ്പെഷൽ അരി കൊല്ലം, തിരുവനന്തപുരം, എറണാകുളം തുടങ്ങിയ ജില്ലകളിലെ സ്റ്റോക്കുള്ള ഏതാനും റേഷൻ കടകളിൽ മാത്രമാണ് വിതരണം ചെയ്യാൻ കഴിയുന്നതെങ്കിലും സംസ്ഥാനത്തെ നീല ,വെള്ള, റേഷൻ കാർഡുകാർ റേഷൻ വാങ്ങിയാൽ ലഭിക്കാൻ ബാക്കിയുള്ള സാധനങ്ങളിൽ 10 കിലോ സ്പഷൽ അരിയും കാണിക്കുന്നത് കൊണ്ട് ഈ അരി ഉടനെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കൾ മടങ്ങിപ്പോവുന്നത്. അത് കൊണ്ട് ഇത്തരത്തിലുള്ള എല്ലാ കാർഡുകാർക്കും സ്പെഷൽ 10 കിലോ ഗ്രാം അരി വിതരണത്തിനു് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കുന്നമംഗലത്ത് വെച്ചു ചേർന്ന കോഴിക്കോട് താലൂക്ക് ആൾ കേരളാ റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുന്ന സംസ്ഥാന പ്രസിഡൻറ് ജോണി നെല്ലൂർ എക്സ് എം.എൽ.എ.ആവശ്യപെടുകയും റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് കാലോജിതമായി പരിഷ്ക്കരിക്കുകയും ചെയ്യണമെന്നും അദ്ദേഹം കൂട്ടി ചേർത്തു. പി. അരവിന്ദൻ്റെ അദ്ധ്യക്ഷതയിചേർന്ന സമ്മേളനം ലിൻ്റോ ജോസഫ് എം.എൽ.എ.ഉൽഘാടനം ചെയ്തു.സംസ്ഥാന ജനറൽ സെക്രട്ടറി ടി.മുഹമ്മദാലി മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ.ലിജി പുളിക്കുന്നുമ്മൽ ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്ബാബു നെല്ലുളി, ടി.പി.അഷ്റഫ് ,ദിനേശ് പെരുവണ്ണ, എൻ.പി.സുനിൽകുമാർ, ഇ.ശ്രീജൻ,ഖാലിദ് കിളി മുണ്ട, ഇല്ലകണ്ടി ബഷീർ, ചൂലൂർ നാരായണൻ ടി.പി, സുരേഷ്, എന്നിവർ പ്രസംഗിച്ചു.