കുന്ദമംഗലം : മാർച്ച് 22 ജലദിനത്തോട് അനുബന്ധിച്ച് ജൽ ജീവൻ മിഷൻ ദേശീയ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ കീഴിൽ പദ്ധതി നിർവ്വഹണ സഹായ ഏജൻസിയായ ശ്രേയസ് ബത്തേരിയുടെ ആഭിമുഖ്യത്തിൽ കുന്ദമംഗലം പഞ്ചായത്ത് ഭരണസമിതിയുടെ സഹകരണത്തോടെ ഗ്രാമപഞ്ചായത്തിൽ ജലദി നാചരണം സംഘടിപ്പിച്ചു. സെന്റ് ജോസഫ് കോളേജ് ദേവഗിരിയിലെ ഒന്നാം വർഷ MSW വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തിയ ഫ്ലാഷ് മോബും തെരുവ് നാടകവും ജനങ്ങളിലേക്ക് അവബോധം സൃഷ്ടിച്ചു. കുന്ദമംഗലം പഞ്ചായത്ത് ജൽ ജീവൻ മിഷൻ ടീം ലീഡർ ആഷ്‌ലിൻ സ്വാഗതം അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലിജി പുൽക്കുന്നുമ്മൽ പരിപാടി ഉത്ഘാടനം ചെയ്ത് ജലദിന പ്രതിജ്ഞ ചൊല്ലി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി. അനിൽ കുമാർ ജല ദിന സന്ദേശവും നൽകി.പതിനാലാം വാർഡ് മെമ്പർ കൗലത്ത് ജല ദിന നോട്ടീസ് പ്രകാശനം ചെയ്തു.കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ജൽ ജീവൻ മിഷൻ കമ്മ്യൂണിറ്റി ഓർഗനൈസർ അഭിരാമി നന്ദി രേഖപ്പെടുത്തികൊണ്ട് പരിപാടി അവസാനിപ്പിച്ചു.