കുന്ദമംഗലം: ചാത്തമംഗലത്ത് ആരോഗ്യ വകുപ്പ് അധികൃതർ പരിശോധന നടത്തി പൊതുജനാരോഗ്യത്തിന് ഹാനികരമായും പുകയില നിയന്ത്രണ നിയമം പാലിക്കാതെയും കച്ചവടം നടത്തിയ കടകൾക്കെതിരെ നിയമനടപടി സ്വീകരിച്ചു. പൊതു ഓടയിലേക്ക് മലിനജലം ഒഴുക്കിയ സ്ഥാപനത്തിൽ നിന്നും പിഴയീടാക്കി. പുകയില നിയന്ത്രണ നിയമപ്രകാരമുള്ള മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാത്ത രണ്ട് കടകളിൽ നിന്നും പിഴയീടാക്കുകയും
ഒരു കടക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും ചെയ്തു. ഹോട്ടൽ ,ബേക്കറി , അതിഥി സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങൾ, തൊഴിലിടങ്ങൾ, സ്റ്റേഷനറി കടകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പരിശോധനയ്ക്ക്ചൂലൂർ ഹെൽത്ത് ഇൻസ്പെക്ടർ സിജു കെ നായർ , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സിന്ധു വി ആർ . , അബ്ദുൾ റഷീദ്.എന്നിവർ നേതൃത്വം നൽകി.