കുന്ദമംഗലം:മലപ്പുറം കാവനൂരിൽ നടന്ന പീഢനത്തിൽ പ്രതിയെ ശിക്ഷിക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി. കുന്ദമംഗലം മണ്ഡലം ജനകീയ ധർണ്ണ നടത്തി. ഉത്തര മേഖലാ ട്രഷറർ ടി.വി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കാവനൂരിൽ പീഢനത്തിനിരയായ യുവതിക്ക് നീതി ലഭ്യമാക്കുക, മുഖ്യധാര രാഷ്ട്രീയക്കാരുടെ അവഗണന ദൂരൂഹമാണെന്ന് അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് സുധീർ കുന്ദമംഗലം അധ്യക്ഷത വഹിച്ചു.
ജില്ലാ കോപ്പറേറ്റീവ് സെൽ കോ കൺവീനർ എം.സുരേഷ് സമാപന പ്രസംഗം നടത്തി. ജില്ലാ സെൽ കൺവീനർ ടി. ചക്രായുധൻ, ജില്ലാ കമ്മറ്റി അംഗം കെ.സി.വത്സരാജ്, ജില്ലാ കമ്മറ്റി അംഗം അനിത ഏറങ്ങാട്ട്, എന്നിവർ സംസാരിച്ചു.
പ്രവീൺ പടനിലം, പ്രസീത വള്ളിയോട്ടിൽ, വിദ്യുൽലത, എം.വി. സുമീഷ്, ഒ.സുഭദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.ജനറൽ സെക്രട്ടറി പി.സിദ്ധാർത്ഥൻ സ്വാഗതവും ജനറൽ സെക്രട്ടറി സനൂപ് നന്ദിയും പറഞ്ഞു.