കുന്ദമംഗലം: കുന്ദമംഗലം പ്രസ്സ് ക്ലബ് ഭാരവാഹികളായി എം. സിബ്ഗത്തുള്ള (പ്രസിഡണ്ട്) ഷാജി കാരന്തൂർ (വൈസ് പ്രസിഡണ്ട്), ഹബീബ് കാരന്തൂർ (ജനറൽസെക്രട്ടറി), അബൂബക്കർ കുന്ദമംഗലം (ജോയന്റ് സെക്രട്ടറി), ബഷീർ പുതുക്കുടി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
വയനാട് പൊഴുതന സ്പൈസി റിസോർട്ടിൽ വെച്ച് ചേർന്ന വാർഷിക ജനറൽ ബോഡി യോഗം പൊഴുതന ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അനസ് റോഷ്ന സ്റ്റഫി ഉദ്ഘാടനം ചെയ്തു പ്രസ് ക്ലബ് പ്രസിഡണ്ട് ഹബീബ് കാരന്തൂർ അധ്യക്ഷത വഹിച്ചു. രവീന്ദ്രൻ കുന്ദമംഗലം, എം സിബ്ഗത്തുള്ള, മുഹമ്മദ് പടാളിയിൽ, പി.ശ്രീനിവാസൻ ,ഷാജി കാരന്തൂർ ,അബൂബക്കർ കുന്ദമംഗലം, പി. ഫൈസൽ, മുസ്തഫ നുസ്രി, നവാസ്, ലാൽ കുന്ദമംഗലം എന്നിവർ സംസാരിച്ചു. ബഷീർ പുതുക്കുടി സ്വാഗതവും സുജിത്ത് കളരികണ്ടി നന്ദിയും പറഞ്ഞു ‘