കുന്ദമംഗലം:ചലഞ്ചേഴ്സ് സ്വിമ്മിങ് അക്കാദമിയുടെആഭിമുഖ്യത്തിൽകുന്ദമംഗലത്ത്നീന്തൽപരിശീലനകേന്ദ്രംവരുന്നു
മെജസ്റ്റിക് കോംപ്ലക്സ് കുന്ദമംഗലം പി.ഒ കോഴിക്കോട് ജില്ല കേരള : രജി നമ്പർ : 52/1V/2022എന്നസ്ഥാപനഓഫീസ്സ്ഥിചെയ്യുക
റോഡപകടങ്ങളെക്കാൾ കൂടുതൽ ജലാശയ അപകടങ്ങളും മരണങ്ങളും ഇന്നത്തെ കാലഘട്ടത്തിൽ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യങ്ങളിൽ സമൂഹത്തിലെ മുഴുവൻ ജനങ്ങളെയും നീന്തൽ പഠിപ്പിക്കുന്നതിന്റെ അനിവാര്യത ബോധ്യപ്പടുത്തുകയും ജനങ്ങളെ നീന്തൽ പഠിക്കാൻ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണ്ട പരിശീലനം നൽകുകയും ചെയ്യുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ചലഞ്ചേഴ്സ് സ്വിമ്മിങ് അക്കാദമി പ്രവർത്തനം ആരംഭിക്കുന്നത്.
കെ.പി.ബാബു രാജ്, പി.സ്നേഹപ്രഭ,പി എം മഹേന്ദ്രൻ ,എം.സിബഗത്തുള്ള എന്നിവരാണ് നീന്തൽ അക്കാദമിയുടെ ഫൗണ്ടർമാർ.
ട്രസ്റ്റിന്റെ പ്രവർത്തന പരിധി സംസ്ഥാനമൊട്ടുകമായിരിക്കും,കൂടാതെ സ്കൂൾ വിദ്യാർത്ഥികൾക്കായി എൽ പി തരം മുതൽ പ്ലസ്ടു തലം വരെ നീന്തൽ പരിശീലനം നൽകുന്നതായിരിക്കും
പ്രളയകാല രക്ഷാപ്രവർത്തനങ്ങൾക്കായി ടീമിന് പരിശീലനം നൽകുക
വിവിധ സർക്കാർ ഏജൻസികളുമായി ബന്ധപ്പെട്ട് കേരളത്തിലെ ജല ടൂറിസം പ്രോത്സാഹിപ്പിക്കുക
ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി നീന്തൽ വ്യായാമങ്ങളും യോഗയും പരിശീലിപ്പിക്കുക
ഉപരിപഠനത്തിനും ജോലി സംബന്ധമായ ആവശ്യങ്ങൾക്കും വിവിധ കാലയളവിൽ കോഴ്സുകൾ സംഘടിപ്പിക്കുയും യോഗ്യരായവർക്ക് സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യുക
എന്നീ പ്രധാന ഉദശങ്ങളോട് കൂടിയാണ് നീന്തൽ അക്കാദമി ആരംഭിക്കുന്നത്
മാർച്ച് 6 ന് വൈകീട്ട് 4 മണിക്ക് ലോഗോ പ്രകാശനവും, പ്രഖ്യാപനവും ( കുന്ദമംഗലംഅജ് വ ഓഡിറ്റോറിയം) വെച്ച് നടക്കും. എം എൽ എ പിടി എ റഹീം, കുദമംഗലംബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി , ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ , വൈസ് പ്രസിഡണ്ട് വി.അനിൽകുമാർ തുടങ്ങി വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്നവർ ചടങ്ങിൽ സംബന്ധിക്കും. ചെയർമാൻ കെ.പി ബാബുരാജ്, വൈസ് ചെയർമാൻ& ചീഫ് ഇൻസ്ട്രക്ടർ പി. സ്റ്റേഹ പ്രഭ, ജനറൽ സെക്രട്ടറി പി.എം മഹേന്ദ്രൻ , ട്രഷറർ& മീഡിയ പബ്ലിസിറ്റി കൺവീനർ എം.സിബ്ഗത്തുള്ളതുടങ്ങിയവർഅറിയിച്ചു.