കുന്ദമംഗലം :അയൽ സംസ്ഥാനങ്ങളിൽ നിന്നും
ഗുണനിലവാരം കുറഞ്ഞ പാദരക്ഷകൾ കൊണ്ട് വന്ന് തെരുവോരത്തും, വാഹനങ്ങളിലും വെച്ച് വിൽപ്പന നടത്തുന്നത് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് കേരള റീട്ടെയിൽ ഫുട് വേർ അസോസിയേഷൻ സംസ്ഥാന കമ്മറ്റി പൊതുമരാമത്ത് വകുപ്പു മന്ത്രിക്ക് നിവേദനം നൽകി.
സർക്കാറിന് ലഭിക്കേണ്ട നികുതി വെട്ടിച്ചാണ് ഇത്തരം വിൽപ്പന നടത്തുന്ന തെന്നും ഭാരവാഹികൾ മന്ത്രിയെ അറിയിച്ചു.സംസ്ഥാന പ്രസിഡണ്ട് എം എൻ മുജീബ്റഹ്മാൻ, ജനറൽ സിക്രട്ടറി നൗഷൽ തലശ്ശേരി, മുഹമ്മദലി താമരശ്ശേരി,
സനീഷ് മുഹമ്മദ് പാലക്കാട്, ഷംസുദ്ധീൻ തൃശൂർ, വി എ ഫൈസൽ, കെ സിദ്ധീഖ് എന്നിവർ പങ്കെടുത്തു.