ചാത്തമംഗലം :നെച്ചൂളിയിലെ കോരം പറ്റ വയലിൽ പൈതൃകം ജൈവ കൃഷി കൂട്ടായ്മ സംഘടിപ്പിച്ച കൊയ്ത്തുൽസവം വേറിട്ട ഒരു അനുഭവമായി. NIT ഡയരക്ടർ പ്രൊഫസർ പ്രസാദ് കൃഷ്ണ ഉദ്ഘാടനം ചെയ്തു. ശാന്തിഗിരി ആശ്രമത്തിലെ സ്വാമി ചന്ദ്രദീപ്തൻ, മലബാർ ഭദ്രാസനം മാനേജർ ഫാദർ ജോൺ തോമസ് ,ഹുസ്സയിൻമടവുരുംനെല്ല് കൊയ്യാനിറങ്ങിയപ്പോൾ കൊയ്ത്തുൽസവം മതസൗഹാർദ്ദ വേദിയായി. പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും കർഷകരും കർഷക തൊഴിലാളികളും പൊതുജനങ്ങളും പങ്കെടുക്കുക വഴി ഇതൊരു നാടിന്റെ ഉത്സവമായി മാറി.
അതിഥികൾക്ക് കൂടിക്കാൻ തന്ന പായസവും കഞ്ഞിയുമെല്ലാം അവിടെ ഉൽപാദിപ്പിച്ച അരി കൊണ്ടുണ്ടാക്കിയതായിരുന്നു. 104 തരം നെൽ വിത്തുകളാണത്രെ അവർ കൃഷി ചെയ്ത് സംരക്ഷിച്ച് പോരുന്നത്. അതിൽ പലതും നല്ല പ്രതിരോധ ശേഷി നൽകുന്നതാണെന്നും അവർ പറഞ്ഞു. വിഷം പരത്തുന്ന രാസ വള പ്രയോഗം അവസാനിപ്പിച്ച് ഈ ജൈവ കൃഷി സംസ്കാരം നാടെങ്ങും പ്രചരിപ്പിക്കണമെന്ന് പരിപാടിയിൽ പങ്കെടുത്ത പ്രഭാഷകർ ഒന്നടങ്കം അഭിപ്രായപ്പെട്ടു.