റേഷൻ വ്യാപാരികളെ ദ്രോഹിക്കുന്ന നടപടിയിൽ നിന്നും പിൻമാറണം
കുന്ദമംഗലം. യന്ത്രതകരാർ കാരണം റേഷൻ വിതരണത്തിന് തടസ്സം നേരിടുമ്പോൾ കട ഉടമകളെ കുറ്റപ്പെടുത്തുന്ന രീതി ശരിയല്ലന്ന് ആൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സിക്രട്ടറി ടി മുഹമ്മദലി പറഞ്ഞു. കുന്ദമംഗലത്ത് നടന്ന റേഷൻ വ്യാപാരികളുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദ്ദേഹം. കൊ വിഡ് വ്യാപനം വീണ്ടും രൂക്ഷമായി കൊണ്ടിരിക്കുന്ന അവസരത്തിൽ ജനങ്ങളുമായിഅടുത്ത് ഇടപഴകുന്ന റേഷൻ വ്യാപാരികൾക്ക് മൂന്നാം വാക്സിന് മുൻഗണന നൽകണമെന്നും , ഭക്ഷ്യ വിതരണത്തിൽ ഏകീകരണവും, ഗോഡൗണുകളിൽ നിന്നും ലഭിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ തൂക്കത്തിൽ കൃത്യത ഉറപ്പു വരുത്തണമെന്നും, ഗുണനിലവാരമുള്ള ഭക്ഷ്യവസ്തുക്കൾ വിതരണം നടത്താൻ നടപടി സ്വീകരിക്കണമെന്നും അദ്ദ്ദേഹം പറഞ്ഞു. റേഷൻ വ്യാപാരികളുടെ വേതനത്തിൽ കാലാനുസൃതമായ മാറ്റം വേണമെന്നാവശ്യം ഉടൻ നടപ്പാക്കണമെന്ന് യോഗം ആവിശ്യപ്പെട്ടു. ഇല്ല ങ്കണ്ടി ബഷീർ അധ്യക്ഷത വഹിച്ചു, കെ രാധാകൃഷ്ണൻ, ജില്ലാ സിക്രട്ടറി കെ പി അഷ്റഫ്, എം പി സുനിൽ കുമാർ, ഇ ധർമ്മരാജൻ, കെ ദേവൻ, ടി എം അശോകൻ എന്നിവർ പ്രസംഗിച്ചു