ദയാപുരം കോളേജ് ചരിത്രവിഭാഗം ഉദ്ഘാടനവും പ്രദർശനവും ജനുവരി 10 ന്
ദയാപുരം: ദയാപുരം കോളേജിലെ ബി എ ഹിസ്റ്ററി കോഴ്സിന്റെയും കോളേജിലെ ഹിസ്റ്ററി സൊസൈറ്റിയുടെയും ഉദ്ഘാടനം ഡൽഹിയിലെ പ്രസിദ്ധ ചരിത്രകാരി ഉമാ ചക്രവർത്തി നിർവഹിക്കും. ഉദ്ഘാടനച്ചടങ്ങിൽ സുനിൽ പി ഇളയിടം സന്ദേശം നൽകും. ഡൽഹി സെയിന്റ് സ്റ്റീഫൻസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകനായ ആദിത്യ പ്രതാപ് ദിയോ ഹിസ്റ്ററി സൊസൈറ്റിയുടെ ഉദ്ഘാടനം നിർവഹിക്കും. കാലിക്കറ്റ് യൂണിവേഴ്സിറ്റി ചരിത്രവിഭാഗം അദ്ധ്യാപകൻ പ്രൊഫ. മുഹമ്മദ് മാഹീൻ, ഡോ. പ്രിയ പിലിക്കോട്, ദയാപുരം ചെയർമാൻ ഡോ. എം എം ബഷീർ, പേട്രൺ സി ടി അബ്ദുറഹീം, ഡൽഹി സെയിന്റ് സ്റ്റീഫൻസ് കോളേജ് അസിസ്റ്റന്റ് പ്രൊഫെസ്സർ എൻ പി ആഷ്ലി, കോളേജ് പ്രിൻസിപ്പൽ ഡോ. രതി തമ്പാട്ടി എന്നിവരും സംസാരിക്കും.
“ചരിത്രം സൊറ പറയുന്ന നഗരം” എന്ന പേരിൽ കോഴിക്കോടിന്റെ ചരിത്രത്തെപ്പറ്റിയും സ്ഥലങ്ങളെപ്പറ്റിയും ദയാപുരത്തെ ചരിത്രവിദ്യാര്ഥിനികൾ പ്രദർശനം നടത്തും. കോഴിക്കോട്ടെ ചരിത്രപ്രധാനമുള്ള സ്ഥലങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് വിദ്യാർത്ഥിനികൾ തയാറാക്കിയ ഭൂപടം ചടങ്ങിൽ പ്രകാശനം ചെയ്യും. കോഴിക്കോട്ടെ വിവിധ ജനവിഭാഗങ്ങളുടെ നാടൻ വിഭവങ്ങൾ അടങ്ങിയ ഭക്ഷ്യമേളയും സംഘടിപ്പിക്കുന്നുണ്ട്.
പരിപാടിയോട് അനുബന്ധിച്ചു നടക്കുന്ന “പാരമ്പര്യം: സാധ്യതയോ ബാധ്യതയോ” എന്ന വിഷയത്തിൽ ബിരുദവിദ്യാര്ഥിനികൾക്കായി നടക്കുന്ന ഡിബേറ്റ് മത്സരത്തിൽ പങ്കെടുക്കണമെന്നുള്ളവർ [email protected] ലേക്ക് എഴുതേണ്ടതാണ്.