കുന്ദമംഗലം: യു.ഡി.എഫിലെ ഒരു കക്ഷിയായ മുസ്ലീം ലീഗ് കോഴിക്കോട്ട് നടത്തിയ റാലി ചരിത്രമായെങ്കിൽ, യു.ഡി.എഫിൻ്റെ മുഴുവൻ ഘടകകക്ഷികളും അതുപോലെ ഒന്നിച്ചിറങ്ങി പ്രതികരിക്കേണ്ട സാഹചര്യം മുഖ്യമന്ത്രി പിണറായി വിജയൻ , ഒഴിവാക്കണമെന്നു് കോഴിക്കോട് ജില്ലാ യു.ഡി.എഫ് ചെയർമാൻ ബാല നാരായണൻ പറഞ്ഞു. കെ. റയിൽ വിരുദ്ധ സമരത്തിൻ്റെ ഭാഗമായി ഡിസ.. 18 ന് നടക്കുന്ന കോഴിക്കോട് സിവിൽ സ്റ്റേഷൻ മാർച്ചിൻ്റെ പ്രചരണാർത്ഥം ചേർന്ന കുന്ദമംഗലം നിയോജക മണ്ഡലം യു.ഡി.എഫ് നേതൃയോഗം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ചെയർമാൻ പി മൊയ്തീൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.കൺവീനർ ഖാലിദ് കിളിമുണ്ട സ്വാഗതം പ റ ഞ്ഞു.മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ടു് കെ.എ.ഖാദർ മാസ്റ്റർ, വിനോദ് പടനിലം, ചോലക്കൽ രാജേന്ദ്രൻ, കെ.മുസ്സമൗലവി, ദിനേഷ് പെരുമണ്ണ, എൻ.പി.ഹംസ മാസ്റ്റർ, ഇ.എം.ജയപ്രകാശ്, പി.സി.അബ്ദുൽ കരീം. കായക്കൽ അശ്റഫ് ,കെ .ടി.ജയലക്ഷ്മി. എം.പി.കേളുക്കുട്ടി,അശ്റഫ് മണക്കടവ്, എ.ശിയാലി, മങ്ങാട്ട് അബ്ദുൽ റസാക്ക്, എം.പി.മജീദ്.എൻ.അബൂബക്കർ ,സി.കെ. ഫസീല ,എൻ.മുരളീധരൻ, വിനോദ് മേക്കോത്ത്, വി.പി.കബീർ, എം.എ.പ്രഭാകരൻ, സി.വി.സംജിത്ത്, സി.അബ്ദുൽ ഗഫൂർ, ടി.കെ.സുധാകരൻ, പേങ്കാട്ടിൽ അഹമ്മദ്, സി എം.സദാശിവൻ, വി.എസ്- രംജിത്തു, വി.കെ.റസാക്ക്,എന്നിവർ പ്രസംഗിച്ചു.