കുന്ദമംഗലം: വഖഫ് ബോർഡു് നിയമനങ്ങൾ പി.എസ്.സി.ക്ക് വിട്ടുകൊണ്ടു് കേരളത്തിലെ ഒരു വിഭാഗത്തിനോടുള്ള മുഖ്യമന്ത്രിയുടെ യുദ്ധപ്രഖ്യാപനം ആപൽക്കരമാണെന്നു് കോഴിക്കോടു് ജില്ല മുസ്ലീം ലീഗ് ജനറൽ സിക്രട്ടറി എം.എ.റസാക്ക് മാസ്റ്റർ പറഞ്ഞു. കുന്ദമംഗലം മിനി സിവിൽ സ്റ്റേഷനു മുമ്പിൽ നിയോജക മണ്ഡലം മുസ്ലീം ലീഗ് കമ്മറ്റി സംഘടിപ്പിച്ച ധർണ്ണ സമരം ഉൽഘാടനം ചെയ്തു് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രസിഡണ്ട് കെ.മൂസ്സ മൗലവി അദ്ധ്യക്ഷം വഹിച്ചു.ജനറൽ സിക്രട്ടറി ഖാലിദ് കിളിമുണ്ട സ്വാഗതം പറഞ്ഞു.സംസ്ഥാന യൂത്ത് കോൺഗ്രസ്സ് ജനറൽ സിക്രട്ടറി എം.ധനീഷ് ലാൽ, ജില്ല മുസ്ലീം ലീഗ് വൈസ് പ്രസിഡണ്ട് കെ.എ.ഖാദർ മാസ്റ്റർ.എൻ.പി.ഹംസ മാസ്റ്റർ, കെ.പി.കോയ ഹാജി, എ.ടി.ബഷീർ, കെ.കെ.കോയ ഹാജി, മങ്ങാട്ട് റസാക്ക്, എൻ.പി.അഹമ്മദ്, സി.മരക്കാർ കുട്ടി, എം.പി.മജീദു്, അരിയിൽ അലവി .ഐ.സൽമാൻ, കുഞ്ഞിമരക്കാർ മലയമ്മ, എ.പി. സഫിയ, ഖദീജ കരീം.സി.കെ. ഫസീല ,മുംതസ് ഹമീദ്,എം.കെ.നദീറ,എ – വി.മൊയ്തീൻ കോയ, ഷാജി പുൽകുന്നുമ്മൽ.ടി.എം.സി.അബൂബക്കർ ,സി.അബ്ദുൽ ഗഫൂർ പ്രസംഗിച്ചു. അരിയിൽ മൊയ്തീൻ ഹാജി, വി.പി.കബീർ, എൻ.എം.ഹുസ്സയിൻ , അഹമ്മദ് കുട്ടി അരയങ്കോട്, കെ.ആലി ഹസ്സൻ, വി.കെ.റസാക്ക്, പൊതാത്ത് മുഹമ്മദ് ഹാജി, എ.അബ്ദുൽ ഹമീദ്. മൗലവി, വി പി .എ .സലീം, എം.പി.എം.ബഷീർ,.കെ.മൊയ്തീൻ, ഒ.സലീം. ഐ.മുഹമ്മദ് കോയ, എൻ.എം.യൂസ്സഫ്, അശ്റഫ് കുന്ദമംഗലം, വി.പി.സലീം, സി.പി.ശിഹാബ്, ഒ.പി.അസീസ്, ശിഹാബു റഹ്മാൻ, സംബന്ധിച്ചു.